മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത പാശ്ചാത്തലത്തിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാതെയാണ് ഓൺലൈൻ പഠനം ആരംഭിച്ചതെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. അസൗകര്യമുള്ള കുട്ടികളുടെ കണക്കെടുപ്പ് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപെയാണ് ക്ലാസുകൾ ആരംഭിച്ചത്. ക്രമീകരണമേർപ്പെടുത്താൻ വേണ്ടി തയ്യാറാക്കിയ ലിസ്റ്റിൽ ദേവിക ഉൾപ്പെട്ടിരുന്നതായി സ്കൂൾ പിടിഎ ഭാരവാഹികളും വ്യക്തമാക്കി.
Read Also: കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു
ബിആർസി തലത്തിൽ നടത്തിയ കണക്കെടുപ്പിൽ കുറ്റിപ്പുറം ബ്ലോക്കിൽ 260 കുട്ടികളെയാണ് ഓൺലൈൻ പഠനത്തിന് അസൗകര്യമുള്ളതായി കണ്ടെത്തിയത്. ദേവികയും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. എന്നാല്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും ബദൽ മാർഗം ഒരുക്കുന്നതിനും മുൻപേ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.
അതേസമയം, ഓൺലൈൻ പഠനത്തിന് അസൗകര്യമുള്ള വിദ്യാർത്ഥികൾക്ക് ലഭ്യമായ സമയ പരിധിയിൽ, പ്രാദേശികാടിസ്ഥാനത്തില്‍ സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറെടുക്കുന്നതിനിടെയാണ് ദേവികയുടെ ആത്മഹത്യ. ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടി പഞ്ചായത്തിന് മുന്നൊരുക്കങ്ങൾ നടത്താൻ കഴിയാത്ത രീതിയിൽ വൈകിയാണ് നിർദേശം ലഭിച്ചതെന്ന ആക്ഷേപം പഞ്ചായത്ത് അധികൃതർക്കും ഉണ്ട്.
malappuram student suicide, opposition strengthens protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here