Advertisement

പിറവത്ത് പാറമടയിൽ അപകടത്തിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയും മരിച്ചു

June 3, 2020
1 minute Read

പിറവം മണീട് പാറമടയിൽ അപകടത്തിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവാണ് മരിച്ചത്. ഏറെ ശ്രമഫലത്തിനൊടുവിൽ ഇദ്ദേഹത്തെ രക്ഷിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

read also: പിറവത്ത് പാറമടയിൽ അപകടം; ഒരാൾ മരിച്ചു

ഡയമണ്ട് അഗ്രിഗേറ്റ്‌സ് എന്ന ക്വാറിയിലാണ് അപകടം ഉണ്ടായത്. പാറമടയിൽ പണിക്കിടെ രണ്ട് പേർക്ക് മുകളിലേയ്ക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു. കാട്ടാംമ്പള്ളി മറ്റത്തിൽ ശശി നേത്തേ മരിച്ചു. ഫയർഫോഴ്‌സും പൊലീസും ഏറെ നേരം ശ്രമിച്ച ശേഷമാണ് ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

Story highlights- quarry accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top