Advertisement

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: ലക്ഷ്യം മോഷണം മാത്രമല്ല; പിന്നിൽ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടെന്ന് സംശയം

June 3, 2020
1 minute Read
police suspects relatives behind kottayam murder

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മോഷണം മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ്. ഇതുവരെ കാർ കണ്ടെത്താൻ സാധിച്ചില്ലെന്നും, അന്വേഷണം സംസ്ഥാന വ്യാപകമാക്കിയെന്നും ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവ് പറഞ്ഞു. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ക്രൂരമായ കൊലപാതകം നടന്ന് രണ്ടു ദിവസത്തിനു ശേഷവും പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചില്ല. വൈക്കം മേഖല വരെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും, പ്രതികൾ രക്ഷപ്പെട്ട വാഹനം കണ്ടെത്താനായില്ല. സ്വർണാഭരണങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ടെങ്കിലും, മോഷണം മാത്രമായിരുന്നില്ല പ്രതികളുടെ ലക്ഷ്യം എന്നാണ് നിഗമനം. അന്വേഷണം സംസ്ഥാന വ്യാപകമാക്കി.

Read Also:കൊല്ലത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

വീടിന്റെ വാതിൽ തകർക്കാതെ ആക്രമണം നടത്തിയതിനാൽ ബന്ധുക്കളോ പരിചയക്കാരോ പിന്നിലുണ്ടെന്ന സംശയം ബലപ്പെടുകയാണ്. കൊല്ലപ്പെട്ട ഷീബയുടേ മൊബൈൽ ഫോൺ കണ്ടെത്തിയെങ്കിലും, കൂടുതൽ സൂചനകൾ ലഭ്യമായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സാലി അപകടനില തരണം ചെയ്തിട്ടില്ല. ഇയാൾക്ക് സംസാരിക്കാനായാൽ അന്വേഷണത്തിന് സഹായകമാകും. ഇരുവരുടെയും തലയ്ക്കടിച്ചതും, ഷോക്കടിപ്പിക്കാൻ ശ്രമിച്ചതും, പാചകവാതക സിലിണ്ടർ തുറന്നുവിട്ടതും ദുരൂഹത വർധിപ്പിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

Story Highlights- police suspects relatives behind kottayam murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top