കൊച്ചി നഗരത്തിൽ മഴയത്ത് ചോർന്നൊലിക്കുന്ന കൂരയിൽ അമ്മയും മക്കളും

സംസ്ഥാനത്ത് സർക്കാർ പാർപ്പിട പദ്ധതികൾ ഉള്ളപ്പോഴും തലചായ്ക്കാനൊരിടമില്ലാതെ സാധാരണക്കാർ. കൊച്ചി നഗരത്തിൽ അംബരചുംബികൾക്ക് താഴെ ചോർന്നൊലിക്കുന്ന കൂരയിൽ അരക്ഷിത ജീവിതം നയിക്കുകയാണ് ഒരമ്മയും മൂന്ന് മക്കളും. ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ലാത്ത സുഷമയ്ക്കും മക്കൾക്കും ആകാശമാണ് മേൽക്കൂര.
പെരുമഴയത്ത് കൊച്ചി മഹാനഗരം മൂടിപ്പുതച്ചുറങ്ങുമ്പോൾ ചോർന്നൊലിക്കുന്ന കൂരയിൽ തണുത്ത് വിറങ്ങലിച്ച ഇരുന്ന് നേരം വെളുപ്പിക്കുകയാണ് ഈ നാല് മനുഷ്യജൻമങ്ങൾ. കാലിത്തൊഴുത്തിനേക്കാൾ കഷ്ടമായ ഒരു താമസസ്ഥലമാണ് ഇവരുടേത്. ടാർപാളിനും, പ്ലാസ്റ്റിക് ചാക്കും കൊണ്ടുള്ളതാണ് മേൽക്കൂര. മഴയെത്തിയതോടെ ചോർന്നൊലിക്കുന്നു. നിലത്താകെ വെള്ളമാണ്. കൊച്ചുകൂരയ്ക്കുള്ളില്‍ കൊതുകും പാറ്റയും പഴുതാരയും പൂച്ചയുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്. നിവൃത്തിയില്ലാതെ ആ വെള്ളത്തിനിടയിലാണ് സുഷമയുടെയും കുട്ടികളുടെയും ഉറക്കം.
Read Also: കൊവിഡ് ബാധിച്ച് ഡൽഹിയിൽ മലയാളി നഴ്സ് മരിച്ചു
കട്ടിൽ പോലെയൊന്ന് മുറിയിലുണ്ട്. അവിടെയൊരൽപം ചോർച്ച കുറവാണ്. മഴയ്‌ക്കൊപ്പം വലിയ കാറ്റ് കൂടി വന്നാൽ കടത്തിണ്ണയിലേക്ക് പോകേണ്ടി വരും. സുഷമയ്ക്ക് ടിഡി അമ്പലത്തിലെ അടിച്ചുതെളി ജോലിയാണ്. ഭർത്താവ് കാൻസർ ബാധിച്ച് രണ്ട് വർഷം മുൻപ് മരിച്ചു. കിട്ടുന്ന തുച്ഛ ശമ്പളം ഭക്ഷണത്തിന് മാത്രം തികയും. വീടിനായി പലകുറി ശ്രമിച്ചു. നടന്നില്ല. ഇതോടെ മഴക്കാലത്തും ഈ കുടുംബത്തിന്റെ നരകയാതന തുടരുകയാണ്.
cochi, poor family lives under small roof
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here