Advertisement

പമ്പയിൽ നിന്നുള്ള മണൽ നീക്കം കളക്ടറുടെ നേതൃത്വത്തിൽ പുനരാരംഭിച്ചു

June 4, 2020
1 minute Read
pamba

വനം വകുപ്പ് ഉത്തരവ് മറികടന്ന് പമ്പ ത്രിവേണിയിൽ നിന്ന് ജില്ലാ ഭരണകൂടം മണൽ നീക്കം തുടങ്ങി. ദുരന്ത നിവാരണ നിധിയിലെ പണമുപയോഗിച്ചാണ് ജില്ലാ ഭരണകൂടം മണലും എക്കലും നീക്കം ചെയ്യുന്നത്. നേരത്തെ സൗജന്യമായി മണൽ നീക്കാമെന്ന് സമ്മതിച്ച കണ്ണൂരിലെ ക്ലേയ്‌സ് ആന്റ് സിറാമിക്‌സ് ഇതിനുള്ള കരാർ സ്വകാര്യ കമ്പനിക്ക് കൈമാറിയത് വിവാദമായിരുന്നു.

സ്വകാര്യ കമ്പനി എരുമേലിയിലേക്ക് മണൽ കടത്താനും തുടങ്ങിയിരുന്നു. മണൽ കടത്ത് നിർത്താനുള്ള വനം വകുപ്പ് ഉത്തരവ് മറികടന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ നടപടി. ദുരന്തനിവാരണ നിയമ പ്രകാരമാണ് മണലും എക്കലും നീക്കുന്നത്.

Read Also:മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം പമ്പയിൽ നിന്നുള്ള മണൽ നീക്കം താത്കാലികമായി നിർത്തിവച്ചിരുന്നു. വനം വകുപ്പിന്റെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി. മണൽ വനപ്രദേശത്തിന് പുറത്തുകൊണ്ടുപോകാനാവില്ലെന്ന് വനം മന്ത്രി കെ രാജു വ്യക്തമാക്കിയിരുന്നു. വനം വകുപ്പ് നിർദേശിക്കും പോലെ മണ്ണ് നീക്കം ചെയ്യാനാവില്ലെന്ന് കരാറുകാരായ കേരള ക്ലേയ്‌സ് ആൻഡ് സിറാമിക്‌സ് പറഞ്ഞിരുന്നു.

Story highlights-pamba taking sand restarted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top