പുതിയ പദ്ധതികൾ ഒന്നുമില്ല; കർശന ചെലവ് ചുരുക്കൽ നടപടിയുമായി കേന്ദ്രസർക്കാർ

കർശന ചെലവ് ചുരുക്കൽ നടപടിയുമായി കേന്ദ്രസർക്കാർ. ഈ സാമ്പത്തിക വർഷം പുതിയ പദ്ധതികൾ നടപ്പാക്കില്ല. ആത്മനിർഭർ, ഗരിബ് കല്യാൺ യോജനകൾ പ്രകാരമുള്ള പദ്ധതികൾ മാത്രമാകും ഈ വർഷം നടപ്പാക്കുക. നിലവിലുള്ള പദ്ധതികൾ പൂർണ്ണമായും നിർത്തി വയ്ക്കില്ലെങ്കിലും കർശന വ്യവസ്ഥകളോടെ ആകും നടപ്പാക്കുക.
വിഭവസമാഹരണത്തിന് പലമാർഗങ്ങൾ തേടുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ പ്രതിക്ഷയ്ക്കൊത്ത് ഒന്നും ഭലിച്ചിട്ടില്ല. റവന്യു വരവ് കുത്തനെ കുറഞ്ഞ സാഹചര്യം സർക്കാരിന് മുന്നിൽ പ്രധാന വെല്ലു വിളിയാകുന്നു. ബജറ്റ് ലക്ഷത്തിന്റെ 1.2 ശതമാനം മാത്രമാണ് 2020 എപ്രിൽ ലഭിച്ച റവന്യു വരവ്. അതായത് 27,548 കോടി മാത്രം. അതേസമയം, ഇക്കാലയളവിൽ ചിലവെഴിക്കേണ്ടി വന്നതാവട്ടെ 3.07 ലക്ഷം കൊടിയും. ഇത് ആകെ ബജറ്റ് വകയിരുത്തലിന്റെ 10 ശതമാനം ആണ്. ആത്മനിർഭർ, ഗരിബ് കല്യാൺ യോജനകൾ സർക്കാരിന് മുന്നിൽ അഭിമാന വിഷയമായി നില്ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയികളിലേക്ക് പോകാൻ കേന്ദ്രസർക്കാർ തിരുമാനിച്ചത്.
ഈ സാമ്പത്തിക വർഷം പ്രഖ്യാപിച്ചതും നടപ്പാക്കാൻ തിരുമാനിച്ചതും അംഗികരിക്കക്കപ്പെട്ടതുമായ എല്ലാ പദ്ധതികളും അടുത്ത 9 മാസം ചുവപ്പ് നാടയിൽ ഉറങ്ങും. ആഭ്യന്തരം, പ്രതിരോധം അടക്കം എല്ലാ മന്ത്രാലയങ്ങളുടെയും പദ്ധതികൾക്ക് ഈ നിയന്ത്രണം ബാധകമാണ്. ഇക്കാര്യം വ്യക്തമാക്കി ധനമന്ത്രാലയം ഒഫിസ് മെമ്മോറണ്ടം പ്രസിദ്ധികരിച്ചു.
Read Also:ഇന്ത്യയിൽ മരണനിരക്ക് കുറയുന്നു; കൊവിഡ് കേസുകളിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ
നിലവിൽ ഖജനാവ് കാലിയാകാതിരിയ്ക്കാൻ 12 ലക്ഷം കൊടി കടം എടുക്കണം എന്നതാണ് അവസ്ഥ. പ്രഖ്യാപിത പദ്ധതികൾ നിർത്തിവയ്ക്കുമ്പോൾ കടമെടുക്കേണ്ട തുക ഇതിൽ നിന്നും ഇനി വർധിയ്ക്കില്ല എന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷ.
നിലവിലുള്ള പദ്ധതികൾ പൂർണ്ണമായും നിർത്തി വയ്ക്കില്ലെങ്കിലും വ്യവസ്ഥകളോടെ ആകും നടപ്പാക്കുക. 15-ാമത് ധനകാര്യ കമ്മീഷന്റെ ശുപാർശ തീയതിയ്ക്ക് ശേഷം ഈ പദ്ധതികളുടെ പ്രവർത്തനവും നടത്തിപ്പും പുനരവലോകനം ചെയ്യും.
Story highlights-Central government with strict austerity measures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here