Advertisement

തമിഴ്‌നാട് അടക്കം നാല് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

June 5, 2020
2 minutes Read

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. ഹരിയാനയിലെ രോഗവ്യാപനത്തിന് ഡൽഹി അതിർത്തി തുറന്നിടുന്നത് പ്രധാനകാരണമാണെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു. തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച ഡി.എം.കെ എംഎൽഎ ജെ. അൻപഴകൻ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ എംപിമാരുടെ പിഎമാർക്ക് അടക്കം പാർലമെന്റിൽ പ്രവേശനവിലേക്ക് ഏർപ്പെടുത്തി.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 80,000ത്തിലേക്ക് അടുക്കുകയാണ്. തമിഴ്‌നാട്ടിൽ തുടർച്ചയായ അഞ്ചാം ദിവസവും ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1384 പോസിറ്റീവ് കേസുകളും 12 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽ ഒറ്റദിവസം 1072 പേർ രോഗബാധിതരായി. ആകെ കൊവിഡ് കേസുകൾ 27,256ഉം മരണം 220ഉം ആയി.

ഡൽഹിയെ ആശങ്കയിലാക്കി കൊവിഡ് കേസുകൾ കാൽലക്ഷം കടന്നു. 1359 പുതിയ കേസുകളും 22 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 25,004ഉം മരണം 650ഉം ആയി. അഞ്ച് മേഖലകൾ കൂടി കണ്ടെന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ആകെ കണ്ടെന്റ്‌മെന്റ് സോണുകൾ 163 ആയി. എംപിമാരുടെ പിഎമാർക്ക് അടക്കം പാർലമെന്റിൽ പ്രവേശനവിലേക്ക് ഏർപ്പെടുത്തി. റിട്ടയേർഡ് ഉദ്യോഗസ്ഥർക്കും സന്ദർശകർക്കും നിയന്ത്രണമുണ്ടാകും.

കൊവിഡ് നിയന്ത്രണവിധേയമായിരുന്ന ഹരിയാനയിൽ 327 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്ത് ജില്ലകളിലാണ് 72 ശതമാനം കേസുകളും. ഗുജറാത്തിൽ 492 പുതിയ കേസുകളും 33 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 1155ഉം പോസിറ്റീവ് കേസുകൾ 18609ഉം ആയി.

Story highlight: Covid has been rampant in four states, including Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top