ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുമ്പോൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു

കൊവിഡ് രോഗികളുടെ എണ്ണം ഡൽഹിയിൽ വർധിക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഭിന്നത രൂക്ഷം. ആർഎംഎൽ ആശുപത്രിയിലെ കൊവിഡ് പരിശോധനകൾ കൃത്യതയല്ലെന്ന് ആരോപണവുമായി ആം ആദ്മി രംഗത്തെത്തി. കൊവിഡ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോണപത്തിൽ സർക്കാരിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉന്നയിച്ചു. അതിനിടെ ഡൽഹിയിൽ റെയിൽവേ കോച്ചുകൾ ഐസൊലേഷൻ വാർഡാക്കി മാറ്റി.
രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ് ഡൽഹിയിൽ. കൊവിഡ് കേസുകൾ കാൽലക്ഷം കടന്നു. രോഗ പ്രതിരോധ പ്രവർത്തനത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒന്നിച്ചു നിൽക്കേണ്ട സമയത്താണ് ഡൽഹിയിൽ ചേരിതിരിവ് രൂക്ഷമായിരിക്കുന്നത്. കേന്ദ്ര സർക്കാറിന് കീഴിലുള്ള ആർഎംഎൽ ആശുപത്രിയിക്കതിരെയാണ് ആം ആദ്മി എംഎൽഎ രാഘവ് ഛദ്ദയുടെ ആരോപണം. ആർഎംഎൽ ആശുപത്രിയിൽ നിന്ന് ലഭിച്ച കൊവിഡ് ഫലം പുനപരിശോധന നടത്തിയപ്പോൾ വ്യത്യാസം ഉണ്ടായെന്നാണ് ആരോപണം.
പോസിറ്റീവ് റിസൽട്ട് നൽകിയ 30 പേരിൽ തുടർ പരിശോധനയിൽ 12 പേരുടേത്ത് നെഗറ്റീവ് ആയിരുന്നു. കൂടാതെ പരിശോധനാഫലം ഏറെ വൈകിയാണ് നൽകുന്നതെന്നും എംഎൽഎ ആരോപിച്ചിരുന്നു. ഗ്രേറ്റർ കൈലാസ് സ്വദേശിയായ 68 കാരൻ മരിച്ച സംഭവത്തിലാണ് സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയത്. എൽഎൻജിപി ആശുപത്രിയിൽ വച്ച് ചികിത്സ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് ആരോപണം മകളാണ് ട്വിറ്ററിൽ കുറിച്ചത്. പിതാവിനെ രക്ഷിക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടുവെന്നും മരിച്ചയാളുടെ മകൾ അമർ പ്രീത് ട്വിറ്ററിലൂടെ പ്രതികരിച്ചു. കൊവിഡ് രോഗിയെ സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ അഭാവം പരിഹരിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു. രോഗലക്ഷണങ്ങൾ കാണിക്കാത്ത രോഗികളെ ചികിത്സിക്കാൻ ശകൂർ ബസ്തി റെയിൽവേ സ്റ്റേഷനിലെ കോച്ചുകളിൽ 160 കിടക്കകൾ ഐസൊലേഷൻ വാർഡാക്കി മാറ്റി .
Story highlights-In Delhi, while there is an increase in covid cases, the rift between the central and state governments is growing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here