Advertisement

പമ്പയിലെ മണലെടുപ്പ്; എടുത്ത മണൽ നിക്ഷേപിക്കുന്ന ഇടം വനം വകുപ്പ് തീരുമാനിക്കും

June 5, 2020
2 minutes Read
pamba

പമ്പയിൽ നിന്ന് മണൽ എടുക്കുന്നത് തുടരുമെന്ന് മന്ത്രി കെ രാജു. മണൽ എവിടെ നിക്ഷേപിക്കണമെന്ന് വനം വകുപ്പ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലെ മണൽവാരൽ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

പമ്പയിൽ നിന്ന് മണൽ വനത്തിന് പുറത്തേക്കുകൊണ്ടുപോകാനുള്ള നീക്കം തടഞ്ഞതിന് പിന്നാലെയാണ് മന്ത്രി കെ രാജുവിന്റെ പ്രതികരണം. പമ്പയിൽ നിന്നെടുക്കുന്ന മണൽ എവിടെ നിക്ഷേപിക്കണമെന്ന് വനംവകുപ്പ് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളപ്പൊക്കം തടയാനാണ് നടപടിക്രമങ്ങൾ പാലിച്ച് പമ്പയിൽ നിന്ന് മണൽ വാരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ ദിവസം പമ്പയിൽ നിന്നുള്ള മണൽ നീക്കം പുനരാരംഭിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു മണൽ നീക്കം തുടങ്ങിയത്. വിഷയത്തിൽ ദേശീയ ഹരിത ട്രിബ്യൂണലും ഇടപെട്ടിരുന്നു. കേരള സർക്കാരിനോട് മണലെടുപ്പിനെക്കുറിച്ച് ട്രിബ്യൂണൽ വിശദീകരണം തേടി.

Read Also:പമ്പ മണൽ നീക്ക വിഷയത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

കൊവിഡിന്റെ മറവിൽ പമ്പ ത്രിവേണിയിലെ മണൽ കടത്താൻ നീക്കം നടക്കുന്നെന്ന ആരോപണം പ്രതിപക്ഷ നേതാവാണ് ആദ്യം ഉയർത്തിയത്. തുടർന്ന് വനംമന്ത്രി പരസ്യമായി ഈ നീക്കത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

Story highlights-pamba, sand taking, foreest department will decide place to dumb sand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top