കൊവിഡ് പശ്ചാത്തലത്തിൽ സുപ്രിംകോടതിയുടെ പ്രവർത്തനം ഇന്ന് അവലോകനം ചെയ്യും

കൊവിഡ് പശ്ചാത്തലത്തിൽ സുപ്രിംകോടതിയുടെ പ്രവർത്തനം ഇന്ന് അവലോകനം ചെയ്യും. കോടതികൾ തുറന്ന് പ്രവർത്തിക്കണമെന്ന സുപ്രിംകോടതി ബാർ അസോസിയേഷന്റെ നിവേദനവും ഇതിനൊപ്പം പരിഗണിക്കും.
ജസ്റ്റിസുമാരായ എൻ.വി. രമണ, അരുൺ മിശ്ര, യു.യു. ലളിത് എന്നിവർ അടങ്ങിയ സമിതിയാണ് കൊവിഡ് പശ്ചാത്തലത്തിൽ സുപ്രിംകോടതിയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നത്. അഭിഭാഷകർ പ്രതിസന്ധിയിലാണെന്നും കോടതികൾ തുറക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ്സ് അസോസിയേഷനും കഴിഞ്ഞ നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര പരിഗണനയോടെ സുപ്രിംകോടതി ഇക്കാര്യം പരിഗണിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ കോടതികൾ അടച്ചിട്ടിരിക്കുന്ന നിലയിലാണ്.
Story highlight: The Supreme Court’s action will be reviewed today in the context of Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here