ഡൽഹിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ഡൽഹിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല സ്വദേശി രാജപ്പൻ എ കെയാണ് മരിച്ചത്. അറുപത് വയസായിരുന്നു. മുപ്പത് വർഷമായി ഡൽഹിയിലെ ജയ് മാ താര ക്ലിനിക്കിൽ എക്‌സ് റേ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ രണ്ട് മലയാളി നഴ്സുമാർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
അതേസമയം ഡൽഹിയിൽ തയാറായിരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ ഒരു ലക്ഷം കൊവിഡ് കേസുകൾ കടന്നേക്കും. 15000 കിടക്കകൾ ഉടൻ തയാറാക്കി വയ്ക്കാനും അഞ്ചംഗ സമിതി ഡൽഹി സർക്കാരിന് റിപ്പോർട്ട് നൽകി.
Read Also: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ഡോ. മഹേഷ് വെർമ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് ഡൽഹി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി വരികയാണ്. ജൂൺ അവസാനത്തോടെ പോസിറ്റീവ് കേസുകൾ ഒരു ലക്ഷം കടക്കുന്ന സാഹചര്യമാണുള്ളത്. ജൂലൈ പകുതിയോടെ 42000 കിടക്കകൾ ആവശ്യമായി വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ഡൽഹിയിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ കേസുകൾ ഇരട്ടിക്കുകയാണ്. 25 ശതമാനം രോഗികൾക്കും ആശുപത്രിയിൽ തന്നെ ചികിത്സ നൽകേണ്ടി വരും. അഞ്ച് ശതമാനത്തിന് വെന്റിലേറ്റർ സൗകര്യം വേണ്ടിവരുമെന്നും വിദഗ്ധ സമിതി വ്യക്തമാക്കി. ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
delhi malayali died, coronavirus, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here