എ.ഐ.ഐ.എം.എസ് പ്രവേശന പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ ആവശ്യപ്പെട്ട സെന്റർ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നിലനൽക്കുന്ന സാഹചര്യത്തിൽ എ.ഐ.ഐ.എം.എസ് പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്, അവർ ആവശ്യപ്പെട്ട സെൻററുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനന് അയച്ച ഇ.മെയിൽ സന്ദേശത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
ജൂൺ 11-നാണ് രാജ്യത്താകെ പരീക്ഷ നടക്കുന്നത്. തിരുവനന്തപുരം സെന്റർ ചോദിച്ച പല വിദ്യാർത്ഥികൾക്കും തമിഴ്‌നാട്ടിലാണ് സെന്റർ ലഭിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ വിദ്യാർത്ഥികളെ നിർബന്ധിക്കാൻ കഴിയില്ല. അതുകൊണ്ട് വിദ്യാർത്ഥികൾ ആവശ്യപ്പെട്ട പരീക്ഷാകേന്ദ്രം തന്നെ അനുവദിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Story highlight:CM wants students to get center for AIIMS entrance exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here