Advertisement

കള്ളപ്പണക്കേസിലെ പരാതിക്കാരനെ ഭീഷണപ്പെടുത്തൽ; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

June 8, 2020
1 minute Read
ibrahim kunju

കള്ളപ്പണക്കേസിലെ പരാതിക്കാരനെ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് കൈമാറിയത്. വിഷയത്തിൽ സാമ്പത്തിക കുറ്റകൃത്യം നടന്നോയെന്ന് അന്വേഷിക്കാൻ കോടതി എൻഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടു.

റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച കാലാവധിയാണ് വിജിലൻസ് ഐജിക്ക് കോടതി നൽകിയത്. ഇത് അവസാനിച്ചതിനെത്തുടർന്നാണ് നടപടി. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് അന്വേഷണ റിപ്പോർട്ട് കൈമാറാൻ ഉത്തരവിട്ട കോടതി വിഷയത്തിൽ സാമ്പത്തിക കുറ്റകൃത്യം നടന്നോയെന്ന് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റിനോട് നിർദേശിച്ചു.

Read Also:പ്രളയം നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

നേരത്തെ ഹൈക്കോടതി നിർദേശ പ്രകാരം വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറിനെതിരെ പരാതിക്കാരനായ ഗിരീഷ് ബാബു ചില തെളിവുകൾ കൈമാറി. ഗിരീഷ് ബാബു പണമാവശ്യപ്പെടുന്ന ശബ്ദരേഖയടങ്ങിയ പെൻഡ്രൈവ് ഇബ്രാഹിംകുഞ്ഞും വിജിലൻസ് സംഘത്തിന് നൽകിയിരുന്നു. ഗിരീഷ് ബാബുവിനെതിരെ കളമശ്ശേരിയിലെ ഒരു യൂത്ത് കോൺഗ്രസ് നേതാവും മൊഴി നൽകുകയുണ്ടായി.

Story highlights-ibrahim kunju, threatening case,vijilance report ,hc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top