മൂവാറ്റുപുഴയിലെ ദുരഭിമാന വധശ്രമക്കേസ്; മുഖ്യപ്രതി പിടിയില്‍

മൂവാറ്റുപുഴയിലെ ദുരഭിമാന വധശ്രമക്കേസിലെ പ്രതി മുഖ്യപ്രതി പിടിയില്‍. ബേസില്‍ എല്‍ദോസാണ് പിടിയിലായത്. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് ഇയാളെ പിടികൂടിയത്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ഇന്നലെ വൈകിട്ടാണ് ആക്രമണം ഉണ്ടായത്. സഹോദരിയെ പ്രണയിച്ചതിനാണ് അഖില്‍ എന്ന യുവാവിനെ ബേസില്‍ നടുറോഡിലിട്ട് വെട്ടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ എത്തിയ ശേഷമായിരുന്നു ആക്രമണം. ആരക്കുഴയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പുറത്തിറങ്ങിയ അഖിലിനെ വെട്ടുകയായിരുന്നു. അഖിലിന് കൈകള്‍ക്കും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അഖില്‍ നിലവില്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.
Read More: മൂവാറ്റുപുഴ ആക്രമണം: ആക്രമണ ലക്ഷ്യം കൊലപാതകം തന്നെയെന്ന് അഖിലിന്റ ബന്ധു അരുൺ; ഒരാൾ കസ്റ്റഡിയിൽ
19 വയസുകാരനായ അഖില്‍ ബേസിലിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്നു. അഖിലിന്റെ കഴുത്തിനും കൈക്കുമാണ് ബേസില്‍ വടിവാളു കൊണ്ട് വെട്ടിയത്. അഖില്‍ ഇന്നലെ മാസ്‌ക് വാങ്ങാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ബേസില്‍ വടിവാളുമായി ആക്രമിക്കാന്‍ വരുന്നുണ്ടെന്ന വിവരം കാമുകി തന്നെ അഖിലിനെ അറിയിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ആക്രമണം ഉണ്ടാവുമെന്ന് അഖില്‍ കരുതിയിരുന്നില്ല.
Read More: മൂവാറ്റുപുഴയിൽ യുവാവിനെ കാമുകിയുടെ സഹോദരൻ വെട്ടിവീഴ്ത്തി; ദുരഭിമാന വധശ്രമമെന്ന് പൊലീസ്
മറ്റൊരു മതത്തില്‍ പെട്ടയാള്‍ സഹോദരിയെ പ്രണയിക്കുന്നു എന്ന കാരണം കൊണ്ടാണ് ബേസില്‍ അഖിലിനെ വെട്ടിയതെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തുക എന്നത് തന്നെയായിരുന്നു ബേസിലിന്റെ ലക്ഷ്യം. ദുരഭിമാന വധശ്രമമായിരുന്നു. മുന്‍പ് ബേസില്‍ പലതവണ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
Story Highlights: Muvattupuzha murder attempt main accuse arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here