തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊവിഡ്

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഓഫീസ് അസിസ്റ്റൻ്റിനും ഒരു സെക്ഷൻ ഓഫീസർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് സെക്രട്ടേറിയറ്റിലെ 42 ജീവനക്കാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.
read also: പാലായിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
തമിഴ്നാട്ടിൽ 31,667 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് തമിഴ്നാട്ടിൽ 269 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗ വ്യാപനം എറ്റവും രൂക്ഷം ചെന്നൈ നഗരത്തിലാണ്. ഇന്നലെ മാത്രം 1,515 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. എറ്റവും വലിയ പ്രതിദിന വർധനവായിരുന്നു ഇത്. 76 കൊവിഡ് പരിശോധനാ കേന്ദ്രങ്ങളാണ് തമിഴ്നാട്ടിൽ ഉള്ളത്. ഇതിൽ 32 എണ്ണം സ്വകാര്യ ലാബുകളാണ്. ഇതുവരെ 5.9ലക്ഷം സാമ്പിളുകൾ പരിശോധിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
story highlights- coronavirus, tamil nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here