‘ആറന്മുളയിൽ നിന്ന് 24നു വേണ്ടി വീണ ജോർജ്’; തത്സമയ റിപ്പോർട്ടറായി എംഎൽഎ: വീഡിയോ

24 മോണിംഗ് ഷോയിൽ ജനപ്രതിനിധികൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൻ്റെ ഭാഗമായി ആദ്യം ആ ദൗത്യം എത്തിച്ചേർന്നത് ആറന്മുള എംഎൽഎ വീണ ജോർജിനാണ്. ഇന്ത്യാവിഷനിലും റിപ്പോർട്ടറിലും വാർത്താവതാരകയായിരുന്ന വീണ 24നു വേണ്ടി റിപ്പോർട്ടറുടെ വേഷമണിഞ്ഞത് കാഴ്ചക്കാർക്കും കൗതുകമായി. വരും ദിവസങ്ങളിൽ കൂടുതൽ ജനപ്രതിനിധികൾ റിപ്പോർട്ടിംഗമായി ട്വന്റി ഫോറിനൊപ്പം ചേരും.
Read Also: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു
72 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു എങ്കിലും പത്തനംതിട്ടയിൽ സമൂഹവ്യാപന സാധ്യത ഇല്ല. പത്തനംതിട്ട ജനറൽ ആശുപത്രിയും കോഴഞ്ചേരി ജില്ലാ ആശുപത്രിയുമാണ് ജില്ലയിൽ കൊവിഡ് ആശുപത്രികളായി ഉള്ളത്. ജനറൽ ആശുപത്രിയിൽ 40 രോഗികളാണ് ഉള്ളത്. ബാക്കിയുള്ളവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ജനറൽ ആശുപത്രിയിലെ കാത്ത്‌ലാബ് ആർദ്രം മിഷൻ പദ്ധതിൽ ഉൾപ്പെടുത്തിയാണ് നിർമിച്ചത്. എട്ടര കോടി കിഫ്ബിയിൽ അനുവദിച്ചു കൊണ്ടായിരുന്നു നിർമ്മാണം. ഇത് കൃത്യമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാരായ ഒട്ടേറെ ആളുകൾക്ക് ഇത് സഹായമാകുന്നുണ്ട്. ഇവിടെ നിന്ന് 70 കിലോമീറ്ററാണ് മെഡിക്കൽ കോളജിലേക്കുള്ള ദൂരം. അതുകൊണ്ട് തന്നെ 10 ആശുപത്രികൾക്ക് കാത്ത്‌ലാബ് അനുവദിച്ചു. അതിൽ ആദ്യത്തേത് ഇവിടെ നിർമ്മിച്ചു. 2019 ഏപ്രിലിലാണ് ഇത് ആരംഭിച്ചത്. 600ഓളം കേസുകളാണ് ഇവിടെ ഇതുവരെ നടത്തിയത്. ജനറൽ ആശുപത്രിയിൽ കൊവിഡ് ചികിത്സക്ക് എത്തുന്നവരെയും ലാബിലേക്ക് എത്തുന്നവരെയും കൂടിക്കലരാതെ സൂക്ഷിക്കുന്നുണ്ട്. 50ൽ പരം കേസുകൾ കൊവിഡ് കാലയളവിൽ ഇവിടെ നടത്തിയിട്ടുണ്ടെന്നും വീണ ജോർജ് റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് ഏറ്റവുമധികം പരിശോധനകൾ നടക്കുന്നത് പത്തനംതിട്ടയിലാണ്. ആദ്യം നെഗറ്റീവ് ആയ റിപ്പോർട്ടുകൾ ആണെങ്കിലും വീണ്ടും പരിശോധന നടത്തും. അങ്ങനെ ചില കേസുകൾ വന്നിരുന്നു. മറ്റ് ഇടങ്ങളിൽ നിന്ന് എത്തുന്നവരെയൊക്കെ കൃത്യമായി പരിശോധിക്കുന്നുണ്ട്. ഇപ്പോൾ ട്രൂന ടെസ്റ്റും ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം 20 സാമ്പിളുകൾ പരിശോധിക്കാൻ ട്രൂന ടെസ്റ്റിനു സാധിക്കുമെന്നും വീണ ജോർജ് പറഞ്ഞു.
Read Also: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
ജില്ലയിൽ ഇന്നും കനത്ത മഴ സാധ്യതയുണ്ട്. എങ്കിലും യെല്ലോ അലേർട്ട് ഇല്ല. കഴിഞ്ഞ പ്രളയകാലത്തിൻ്റെ ഓർമ്മകളുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നുണ്ട്. അവർ തയ്യാറെടുക്കുന്നുമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനാണ് ശ്രമിക്കുന്നത്. പമ്പ, അച്ചൻകോവിലാർ നദികളുടെ കൈത്തോടുകളുടെ വൃത്തിയാക്കുന്നുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
കൊവിഡ് കാലത്തും മറ്റ് രാഷ്ട്രീയ ചർച്ചകളിലും 24 കൃത്യമായ നിലപാട് സ്വീകരിച്ചു. അതിന് അഭിനന്ദനം അറിയിക്കുന്നു എന്നും വീണ ജോർജ് പറഞ്ഞു. ഇന്ന് പിതാവിൻ്റെ ഓർമ്മദിനം ആയതു കൊണ്ട് തന്നെ അതും വീണ ജോർജ് പങ്കുവച്ചു.
Story Highlights: Veena George MLA reports for 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here