Advertisement

അടച്ചിടലിനുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

June 9, 2020
2 minutes Read

80 ദിവസത്തെ അടച്ചിടലിനുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. വെർച്വൽ ക്യൂ വഴി 288 പേരാണ് ആദ്യദിനം ദർശനത്തിനായി എത്തിയത്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് ദർശന സമയം.

ഓൺലൈനായി ദർശനത്തിനു ബുക്ക് ചെയ്തവർ രാവിലെ തന്നെ ക്ഷേത്ര പരിസരത്ത് എത്തി. 9.15യോടെ ആദ്യ സംഘത്തിന് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചു. ആരോഗ്യ പരിശോധനയ്ക്കും കൈകൾ അണുവിമുക്തമാക്കുന്നതിനും രേഖകൾ പരിശോധിക്കുന്നതിനും കിഴക്കേ നടപ്പന്തലിൽ പ്രത്യേക സജ്ജീകരണം ഒരുക്കിയിരുന്നു. നിശ്ചിത അകലം പാലിച്ചാണ് ഭക്തരെ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിപ്പിച്ചത്.

ഒരു ദിവസം പരമാവധി 600 പേർക്കാണ് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുക. സുരക്ഷാ ക്രമീകരങ്ങൾക്കായി പോലീസും ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. ജില്ലയിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. തൃശൂർ അതിരൂപതക്കു കീഴിലുള്ളതും ഇരിങ്ങാലക്കുട രൂപതയ്ക്ക് കീഴിലുള്ളതുമായ ദേവാലയങ്ങൾ നമമാത്രമായാണ് തുറന്നത്. മുസ്ലിം പള്ളികളിൽ നിലവിലെ സ്ഥിതി തുടരാനാണ് ജില്ലയിലെ മഹല്ല് ഏകോപന സമിതി തീരുമാനം.

Story highlight: After the closure, devotees were admitted to the Guruvayur temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top