അധികനിരക്ക് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കി; ബസ് സർവീസിന് അധിക ചാർജ് ഈടാക്കമെന്ന് ഹൈക്കോടതി

ബസ് സർവീസിന് അധിക ചാർജ് ഈടാക്കമെന്ന് ഹൈക്കോടതി. അധികനിരക്ക് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കി. സ്വകാര്യ ബസുടമകളുടെ ഹർജിയിലാണ് നടപടി.
കൊവിഡ് കാലത്തെ കനത്ത സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ നിശ്ചയിച്ച നിരക്കിൽ ഇപ്പോൾ സർവീസ് നടത്തുന്ന സാഹചര്യം ഉണ്ടായാൽ അത് തങ്ങൾക്ക് വലിയ ബാധ്യതയാകുമെന്നായിരുന്നു ബസുടമകളുടെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തിയത്.
സ്വകാര്യ ബസുകൾക്ക് അധികനിരക്ക് ഈടാക്കാമെന്ന് കോടതി അറിയിച്ചു. നിരക്ക് സംബന്ധിച്ച സമിതി റിപ്പോർട്ടിൽ രണ്ടാഴ്ചക്കകം സർക്കാർ തീരുമാനം എടുക്കണം. അധിക ചാർജ് ഈടാക്കി സർവീസ് നടത്തുമ്പോൾ ബസുകൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
ഈ മാസം ആരംഭത്തിലാണ് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചത്. അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പരിമിതമായ തോതില്‍ അനുവദിക്കാൻ അന്ന് തീരുമാനം ആയിരുന്നു. തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ സര്‍വീസ് അനുവദിക്കുമെന്നും യാത്രക്കാര്‍ക്ക് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. യാത്രക്കാര്‍ മാസ്‌ക്ക് ധരിക്കണം. ബസിന്റെ വാതിലിനരികില്‍ സാനിറ്റൈസര്‍ ഉണ്ടാകണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സര്‍വീസ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Story Highlights: High Court allows extra charge for bus services
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here