തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്

ആരോഗ്യ പ്രവര്‍ത്തകയ്ക്കടക്കം തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് കൊവിഡ് ഒപി വാര്‍ഡിലെ നഴ്‌സിംഗ് അസിസ്റ്റന്റിനാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ഒന്‍പതു പേരും വിദേശത്തു നിന്നെത്തിയവരാണ്.
മെഡിക്കല്‍ കോളജ് കൊവിഡ് ഒപി കൗണ്ടറിലെ നഴ്‌സിംഗ് അസിസ്റ്റന്റായ 52 വയസുകാരിയാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക. ഇവര്‍ മൂന്നാംമൂട് സ്വദേശിനിയാണ്. ഈ മാസം മൂന്നാം തീയതി വരെ ഒപി കൗണ്ടറില്‍ ജോലി നോക്കിയിരുന്നു. നാലാം തീയതി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അവധിയെടുത്തു. അഞ്ചിനു വട്ടിയൂര്‍ക്കാവ് പിഎച്ച്‌സിയില്‍ ചികിത്സ തേടി. അഞ്ചാം തീയതി തന്നെ സ്രവം പരിശോധനയ്‌ക്കെടുത്തു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
പരിശോധനാ ഫലം പോസിറ്റിവായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വീട്ടിലുണ്ടായിരുന്ന ഇവരുടെ ബന്ധുക്കളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരുടെ പ്രായമായ അച്ഛനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 14 പേരാണ് ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്, ആറ് പേര്‍ സെക്കണ്ടറി കോണ്ടാക്റ്റ് പട്ടികയിലുമുണ്ട്. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച മറ്റ് ഒന്‍പത് പേര് വിദേശത്തു നിന്ന് വന്നവരാണ്.
മോസ്‌കോയില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കും, കുവൈറ്റില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയ നാല് പേര്‍ക്കും രോഗ ബാധയേറ്റു. 24 പേരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തരായത്.
Story Highlights: covid confirmed 10 persons in Thiruvananthapuram district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here