Advertisement

കണ്ണൂര്‍ ജില്ലയില്‍ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

June 9, 2020
1 minute Read
covid test

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ക്ക് ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. രണ്ടു പേര്‍ വിദേശത്ത് നിന്നും രണ്ടു പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. നെടുമ്പാശേരി വിമാനത്താവളം വഴി മെയ് 27ന് കുവൈറ്റില്‍ നിന്ന് ജെ9-1405 വിമാനത്തിലെത്തിയ തോട്ടട സ്വദേശി 59 കാരനും മെയ് 31ന് നൈജീരിയയില്‍ നിന്ന് പി4-7812 വിമാനത്തിലെത്തിയ ആലക്കോട് സ്വദേശി 31 കാരിയുമാണ് വിദേശത്ത് നിന്ന് എത്തിയവര്‍.

മെയ് 23ന് ചെന്നൈയില്‍ നിന്നെത്തിയ മൗവ്വഞ്ചേരി സ്വദേശി 20കാരന്‍, മുംബൈയില്‍ നിന്നെത്തിയ കോട്ടയംമലബാര്‍ സ്വദേശി 28 കാരി എന്നിവരാണ് കൊവിഡ് ബാധിച്ച മറ്റു രണ്ടു പേര്‍. തില്ലങ്കേരി സ്വദേശി 60കാരനാണ് സമ്പര്‍ക്കം മൂലം രോഗം ബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 267 ആയി. ഇതില്‍ 146 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ ജില്ലയില്‍ 9735 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 52 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 84 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 33 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 28 പേരും വീടുകളില്‍ 9538 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9182 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8799 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 8297 എണ്ണം നെഗറ്റീവാണ്. 379 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

Story Highlights:  covid19, coronavirus, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top