ആധാർ ഭരണഘടനാ സാധുത വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചേംബറിലാണ് ഹർജികൾ പരിഗണിക്കുന്നത്.
തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 സെപ്റ്റംബറിലാണ് ആധാർ പദ്ധതിക്ക് ഉപാധികളോടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അംഗീകാരം നൽകിയത്. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, സ്‌കൂൾ പ്രവേശനം എന്നിവയ്ക്ക് ആധാർ നമ്പർ ബന്ധിപ്പിക്കരുതെന്നും ഭരണഘടനാ ബെഞ്ച് നിർദേശം നൽകിയിരുന്നു.
Story highlight: SupremeCourt to hear review petition on Aadhaar constitutional verdict
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here