മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ക്ക് കൊവിഡ്; മഞ്ചേരി ചികിത്സയിലുള്ള തൃശൂര്‍ സ്വദേശിക്കും രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ മുംബൈയില്‍ നിന്നും അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള ഒരു തൃശൂര്‍ സ്വദേശിക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങല്‍ സ്വദേശി 49 കാരന്‍, മെയ് 23 ന് മുംബൈയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ തൃശൂര്‍ വഴി ജില്ലയില്‍ തിരിച്ചെത്തിയ തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശി 58 കാരന്‍, കുവൈത്തില്‍ നിന്ന് കൊച്ചി വഴി മെയ് 28 ന് ജില്ലയിലെത്തിയ ആനക്കയം വള്ളിക്കാപ്പറ്റ സ്വദേശിനി 44 വയസുകാരി, ദുബായില്‍ നിന്ന് മെയ് 27 ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ആലങ്കോട് ഒതല്ലൂര്‍ കീഴിക്കര സ്വദേശി 63 കാരന്‍, മെയ് 22 ന് അബുദബിയില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശി 32 കാരന്‍, ജൂണ്‍ അഞ്ചിന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വഴി ജില്ലയില്‍ തിരിച്ചെത്തിയ പരപ്പനങ്ങാടി ഉള്ളണം കരിങ്കല്ലത്താണി സ്വദേശി 33 കാരന്‍, ജൂണ്‍ മൂന്നിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ എടക്കര മില്ലുംപടി സ്വദേശി 34 കാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള തൃശൂര്‍ ചിറക്കല്‍ സ്വദേശി 38 കാരനും രോഗബാധ സ്ഥിരീകരിച്ചു.
Story Highlights: covid19, coronavirus, malapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here