Advertisement

ഡൽഹിയിലെ കൊവിഡ് മരണക്കണക്ക് തെറ്റെന്ന് ആരോപണം

June 11, 2020
1 minute Read
coronavirus

ഡൽഹിയിൽ കൊവിഡ് മരണക്കണക്കിൽ തെറ്റെന്ന് ആരോപണം. മൂന്ന് കോർപറേഷനുകളിലായി ഇതുവരെ 2098 മൃതദേഹങ്ങള്‍ സംസ്‌കരിച്ചുവെന്ന് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെളിപ്പെടുത്തി.

ഡൽഹിയിലെ ആശുപത്രികളിലെ കണക്കും സർക്കാർ നൽകുന്ന കണക്കും തെറ്റാണെന്ന് ആരോപണം നേരത്തെ തന്നെ ശക്തമായി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശിന്റെ വെളിപ്പെടുത്തൽ.

Read Also: കുടിശിക എങ്ങനെ അടച്ചു തീർക്കുമെന്ന് വ്യക്‌തമാക്കാൻ ടെലികോം കമ്പനികൾക്ക് സുപ്രിംകോടതി നിർദേശം

സൗത്ത് ഡിഎംസിയിൽ 1080, നോർത്ത് ഡിഎംസിയിൽ 974 , ഈസ്റ്റ് ഡിഎംസിയിൽ 40 എന്നിങ്ങനെ സംസ്‌കാരങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഡൽഹിയിലെ മരണ നിരക്ക് വളരെ വലുതാണ്. ഇത് പുറത്തുവരാതിരിക്കാനാണ് സർക്കാർ മറച്ചുവയ്ക്കുന്നത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇതുവരെ സർക്കാർ കേന്ദ്രങ്ങൾ ഔദ്യോഗികമായി ഈ ആരോപണത്തോട് പ്രതികരിച്ചില്ല.

അതേസമയം തമിഴ്‌നാട്ടിലും സർക്കാരിനെതിരെ ഇത്തരത്തിലൊരു ആരോപണം വന്നിരുന്നു. എന്നാൽ മരണസംഖ്യ രഹസ്യമാക്കിയിട്ട് എന്ത് നേട്ടമാണുള്ളതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചോദിച്ചു.

coronavirus, delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top