Advertisement

ബസ് ചാർജ് കുറച്ചത് സ്റ്റേ ചെയ്ത നടപടി; സർക്കാർ അപ്പീൽ നൽകി

June 11, 2020
1 minute Read
govt moves appeal against court stay bus charge

ബസ് ചാർജ് കുറച്ചത് സ്റ്റേ ചെയ്ത നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ബസ് ചാർജ് വർധിപ്പിച്ചത്. അസാധാരണമായ സാഹചര്യം കണക്കിലെടുത്തായിരുന്നു നടപടിയെന്നാണ് സർക്കാർ വാദം. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് 50 ശതമാനം ചാർജ് വർധിപ്പിച്ചതെന്നും ഇളവുകൾ വന്നപ്പോൾ നിയന്ത്രണങ്ങൾ മാറിയെന്നും അതുകൊണ്ടാണ് ചാർജ് കുറച്ചതെന്നും സർക്കാർ പറഞ്ഞു.

ബസ് ഉടമകൾക്കുള്ള ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നൽകിയിട്ടുണ്ട് അതിനാൽ തന്നെ ഉടമകൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് സർക്കാർ പറഞ്ഞു. ചാർജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി പരിശോധിച്ച് വരുകയാണെന്നും സർക്കാർ അപ്പീലിൽ പറയുന്നു.

സിംഗിൾ ബഞ്ചിന്റെ സ്‌റ്റേ നിയമപരമായി നിലനിൽകുന്നതല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. മോട്ടാർ വാഹന നിയമം പ്രകാരം ചാർജ് വർധന അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാരിന് അവകാശമുണ്ട്. ഇക്കാര്യത്തിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സർക്കാർ പറഞ്ഞു. സർക്കാർ അപ്പീൽ ഹൈകോടതി ഡിവിഷൻ ബഞ്ച് നാളെ പരിഗണിക്കും.

Story Highlights- govt moves appeal against court stay bus charge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top