Advertisement

ബിജെപിയ്ക്ക് കുതിരക്കച്ചവടം നടത്താൻ രാജ്യസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചു: അശോക് ഗെഹ്‌ലോട്ട്

June 11, 2020
2 minutes Read
ashok gehlot

രാജ്യസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചത് ബിജെപിക്ക് കുതിരക്കച്ചവടം നടത്താൻ വേണ്ടിയായിരുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ജനപ്രതിനിധികളെ വാങ്ങുന്ന പ്രക്രിയ ഗുജറാത്തിലും രാജസ്ഥാനിലും കഴിഞ്ഞിട്ടില്ല. അതിനാലാണ് രണ്ട് മാസം തെരഞ്ഞെടുപ്പ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയതിന് പിന്നാലെയാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കിയിരിക്കുന്നത്.

എത്രകാലം ഇങ്ങനെ കുതിരക്കച്ചവടം നടത്തി രാഷ്ട്രീയം നടത്തുമെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് അവരെ ഞെട്ടിപ്പിക്കുകയാണെങ്കിൽ അതിശയിക്കേണ്ടി വരില്ല. ജനങ്ങൾക്ക് എല്ലാം അറിയാം. ഇവിടെ രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് മാസം മുൻപ് തന്നെ നടത്താമായിരുന്നു. എന്നാൽ ഗുജറാത്തിലും രാജസ്ഥാനിലും വാങ്ങലും വിൽപനയും കഴിഞ്ഞിരുന്നില്ല. അതിനാൽ തെരഞ്ഞെടുപ്പ് അവർ വൈകിപ്പിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പിലെത്തി നിൽക്കുമ്പോളും സ്ഥിതി അതുപോലെതന്നെയെന്നും ഗെഹ്‌ലോട്ട്.

Read Also: രാജസ്ഥാനിൽ അട്ടിമറി നീക്കം ? എംഎൽഎമാരെ ബിജെപി സമീപിച്ചെന്ന് കോൺഗ്രസ്

ശിവ് വിലാസ റിസോർട്ടിലാണ് എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്നത്. എംഎൽഎമാരെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രി. നേരത്തെ സർക്കാരിനെ അസ്ഥിരപ്പെടുത്തി എംഎൽഎമാരെ വിലക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് ചീഫ് വിപ്പ് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കത്ത് നൽകിയിരുന്നു. ബിജെപിയെ പരാമർശിക്കാത്തതാണ് കത്ത്. 25-30 കോടി എംഎൽഎമാർക്ക വാഗ്ദാനം നൽകിയെന്ന് ഗഹ്‌ലോട്ട് നേരത്തെ പറഞ്ഞിരുന്നു.

rajya sabha election delayed for horse trade ashok gehlot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top