ടെലികോം കമ്പനികളുടെ കുടിശിക കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ടെലികോം കമ്പനികളുടെ കുടിശിക കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിൽ ടെലികോം കമ്പനികൾ കേന്ദ്രസർക്കാരിന് അടയ്ക്കാനുള്ള 1.47 ലക്ഷം കോടി രൂപ അടച്ചുതീർത്തോയെന്ന് കോടതി പരിശോധിക്കും. മാർച്ച് പതിനെട്ടിന് കേസ് പരിഗണിച്ചപ്പോൾ സമയപരിധി നീട്ടി നൽകാനാകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട കേന്ദ്രസർക്കാരിനെയും വിമർശിച്ചിരുന്നു. കുടിശിക തുക വീണ്ടും നിർണയിക്കണമെന്നും ടെലികോം കമ്പനികൾക്ക് ഇരുപത് വർഷം സാവകാശം അനുവദിക്കണമെന്നുമായിരുന്നു കേന്ദ്രസർക്കാർ വാദം.
Story Highlights: Supreme Court, telecom companies
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here