വീട്ടിൽ മൂന്നു വട്ടം മോഷണ ശ്രമം; അമ്മയെ ഭയപ്പെടുത്തി: ലോക്ക്ഡൗൺ കഷ്ടതകൾ വിവരിച്ച് ഡെയിൽ സ്റ്റെയിൻ

ലോക്ക്ഡൗൺ കാലം കഷ്ടതകൾ നിറഞ്ഞതെന്ന് ദക്ഷിണാഫ്രിക്കൻ പേസർ ഡെയിൽ സ്റ്റെയിൻ. കള്ളന്മാർ മൂന്നു തവണ വീട്ടിൽ കയറാൻ ശ്രമിച്ചു എന്നും അമ്മയെ ഭയപ്പെടുത്തി എന്നും സ്റ്റെയിൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. കൊറോണ ആളുകളെ എന്തും ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിച്ചു എന്നും അദ്ദേഹം കുറിച്ചു.
‘കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം മൂന്ന് തവണയാണ് എന്റെ വീട്ടിൽ മോഷണ ശ്രമം നടന്നത്. കഴിഞ്ഞ ദിവസം എന്റെ കാർ അവർ നശിപ്പിച്ചു. ഇന്നലെ രാത്രി എന്റെ അമ്മയെ ഭയപ്പെടുത്തി. അമ്മ വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. കൊറോണ ആളുകളെ എന്തിനും തുനിഞ്ഞിറങ്ങാൻ തക്ക മാനസികാവസ്ഥയിലേക്ക് എത്തിക്കുകയാണ്. എല്ലാവരും സുരക്ഷിതരായിരിക്കുക’- സ്റ്റെയിൻ ട്വിറ്ററിൽ കുറിച്ചു.
3 attempted break ins since Friday at my house. Yesterday they destroyed my friends car and tonight scared the hell outa my mom who was alone at home.
Rona definitely pushing people into desperation and I realize this tweet helps fuck all. Stay safe people
— Dale Steyn (@DaleSteyn62) June 10, 2020
ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ നാളുകളിലായി ഒട്ടേറെ അതിക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ലോക്ക്ഡൗൺ മൂന്നിനു ശേഷം രാജ്യത്തെ സ്ഥിതിഗതികൾ വഷളാവുകയാണ്. ജൂൺ ഒന്നിന് 40 കൊലപാതകങ്ങളും രണ്ടിന് 51 കൊലപാതകങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ആവട്ടെ, 69 കൊലപാതകങ്ങളാണ് നടന്നത്.
2004 മുതൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമി8ൻ്റെ കുന്തമുനയാണ് ഡെയിൽ സ്റ്റെയിൻ. 93 ടെസ്റ്റ് മത്സരങ്ങളും 125 ഏകദിനങ്ങളും 47 ടി-20 മത്സരങ്ങളുമാണ് സ്റ്റെയിൻ ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടുള്ളത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സ്റ്റെയിൻ 439, 196, 64 എന്നിങ്ങനെയാണ് യഥാക്രമം ടെസ്റ്റ്, ഏകദിന, ടി-20 എന്നീ ഫോർമാറ്റുകളിൽ വിക്കറ്റുകൾ നേടിയത്.
Story Highlights- dale steyn about lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here