തൃശൂരിൽ സാഹചര്യം ആശങ്കാജനകം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

തൃശൂരിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. സമ്പർക്കത്തിലൂടെ രോഗം പടർന്ന് പിടിക്കുന്നത് കൂടുതലായി കാണപ്പെട്ടത്തിനെ തുടർന്നാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചിക്കുന്നത്. ഇന്ന് മന്ത്രി എസി മൊയ്തീന്റെ അധ്യക്ഷതയിൽ യോഗം ചേരും. ഇതിന് പിന്നാലെ ഇത് സംബന്ധിച്ച തീരുമാനം അറിയിക്കും.
ഇന്നലെ മാത്രം തൃശൂരിൽ സമ്പർക്കത്തിലൂടെ 14 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇന്നലെ ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത ജില്ലയും തൃശൂരാണ്. മൊത്തം 25 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, ജില്ലയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ടിഎൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു.
Story Highlights- relaxation may be made in thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here