സാമൂഹിക അകലം ഉറപ്പാക്കാൻ എഐ സംവിധാനവുമായി ഐഐടി സംഘം

കൊവിഡ് കാലത്ത് വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പോലെത്തന്നെ പ്രധാനമാണ് സാമൂഹിക അകലം പാലിക്കുന്നതും. എന്നാൽ മാസ്‌ക് വയ്ക്കാൻ മറന്നില്ലെങ്കിലും ആളുകൾ സാമൂഹിക അകലം പാലിക്കാൻ മിക്കപ്പോഴും മറന്നുപോകാറുണ്ട്. ലോക്ക് ഡൗണിൽ ഇളവ് തന്നിട്ടുണ്ടെങ്കിലും വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലും സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിലും യാതൊരു ഇളവും കേന്ദ്ര സർക്കാരോ കേരള സർക്കാരോ നൽകിയിട്ടില്ല. എന്നാൽ ഇത് ഉറപ്പാക്കാൻ പുതിയൊരു കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐഐടി ഖൊരക്പൂരിലെ ഗവേഷകർ. ആർട്ടിഫിഷ്യൽ ഇന്റലിജസ് അഥവാ എഐ ആണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
Read Also: കരിപ്പൂർ വിമാനത്താവളം അടയ്ക്കില്ല; അണുവിമുക്തമാക്കും
സാമൂഹിക അകലം പാലിക്കാതെയിരിക്കുന്നുണ്ടെങ്കിൽ ശബ്ദസംവിധാനത്തിലൂടെ ഈ ഉപകരണം മുന്നറിയിപ്പ് തരും. പൊതുസ്ഥലങ്ങളിൽ നിന്ന് ചിത്രങ്ങൾ പകർത്തിയാണ് ഉപകരണത്തിന്റെ പ്രവർത്തനം. എന്നിട്ട് ആരോഗ്യമന്ത്രാലയം നിർദേശിക്കുന്ന സാമൂഹിക അകലവുമായി ചിത്രത്തെ താരതമ്യം ചെയ്യുകയാണ് ഉപകരണം നടത്തുന്നതെന്നാണ് വിവരം.
ഇത് വിദൂര പ്രദേശങ്ങളിൽ പോലും സ്ഥാപിക്കാവുന്നതാണ്, കൂടാതെ ഉപകരണത്തിന്റെ നിർമാണം ചെലവ് കുറഞ്ഞ പ്രാദേശിക ലഭ്യതയുള്ള വസ്തുക്കളാലാണെന്നും ഗവേഷകർ. ഇത് ഐഐടി കാമ്പസിനുള്ള സ്ഥാപിച്ച് പ്രവർത്തനക്ഷമത പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. പ്രൊഫ. ദേബശീഷ് ചക്രവർത്തി, ഫ്രൊഫ. ആദിത്യ ബന്ദോപാദ്യായ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. കണ്ടുപിടുത്തത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഒരു സംഘം ഗവേഷക വിദ്യാർത്ഥികളാണ്.
iit khorakpur, social distancing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here