സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ നൽകേണ്ടതില്ലെന്ന് സ്വകാര്യ ആശുപത്രികളുടെ സംഘടനകൾ

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിൽ നിലവിൽ കൊവിഡ് ചികിത്സ വേണ്ടെന്നു സ്വകാര്യ ആശുപത്രികളുടെ സംഘടനകൾ. സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾ നിറയുമ്പോൾ കോവിഡ് ചികിത്സ പരിഗണിക്കാമെന്നാണ് നിലപാട്. സർക്കാർ ആശുപത്രികളിലെ മറ്റ് രോഗികൾക്ക് ചികിത്സ നൽകും. ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്ക് സർക്കാർ സഹായത്തോടെ സൗജന്യ ചികിത്സക്കും തയാറാണ്. ഇതടക്കമുള്ള നിർദേശങ്ങൾ തിങ്കളാഴ്ച റിപ്പോർട്ടായി സർക്കാറിന് സമർപ്പിക്കും.
കൊവിഡ് കാലത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സംബന്ധിച്ച് നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രികളുടെ സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ വേണ്ടെന്നാണ് നിലപാട്. സർക്കാർ ആശുപത്രികളിൽ മറ്റു രോഗങ്ങളുമായി എത്തുന്നവർക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സയൊരുക്കും. മഴക്കാലത്ത് മറ്റ് പകർച്ചവ്യാധികൾ വ്യാപകമാകുമെന്നതിനാൽ കൂടുതൽ രോഗികൾ ആശുപത്രികളിലെത്തും. ഇതുമൂലമുണ്ടാകുന്ന സമ്പർക്ക സാധ്യതയടക്കം പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനമെന്ന് സ്വകാര്യ ആശുപത്രി സംഘടനകൾ പറയുന്നു.
സമൂഹ വ്യാപനമുണ്ടാവുകയോ, സർക്കാർ ആശുപത്രികളിൽ കോവിഡ് രോഗികൾ നിറയുകയോ ചെയ്താൽ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ ആരംഭിക്കും. ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യ ചികിത്സക്കും സ്വകാര്യ ആശുപത്രികൾ തയാറാണ്. എന്നാൽ, സൗജന്യ ചികിത്സക്ക് സർക്കാർ സഹായം വേണം. നിലവിൽ സർക്കാർ – സ്വകാര്യ ആശുപത്രികളിലെ സൗജന്യ ചികിത്സാ പദ്ധതിയായ കാസ്പിനു സമാനമായ താത്കാലിക സൗജന്യ പദ്ധതികൾ ആവിഷ്‌ക്കരിക്കണം.
സ്വകാര്യ ആശുപത്രികളിലെത്തുന്നവർക്ക് നൽകുന്നതിനുള്ള മരുന്നുകൾ ലഭ്യമാക്കണമെന്നും ആവശ്യമുണ്ട്. ഇതടക്കമുള്ള വിശദമായ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച റിപ്പോർട്ട് തിങ്കളാഴ്ച്ച സ്വകാര്യ ആശുപത്രികളുടെ സംഘടനകൾ സർക്കാരിന് സമർപ്പിക്കും.
Story highlight: covid treatment in private hospital do not provide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here