ഗതാഗത നിയമലംഘനങ്ങളുടെ പിഴയീടാക്കൽ ഇനി മുതൽ ഡിജിറ്റൽ സംവിധാനത്തിലൂടെ

ഗതാഗത നിയമലംഘനങ്ങളുടെ പിഴയീടാക്കൽ ഡിജിറ്റലാക്കി ഗതാഗത വകുപ്പ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ പിഴ തത്സമയം അടയ്ക്കാം. ഓൺലൈനിൽ പണം സ്വീകരിക്കാൻ കഴിയുന്ന മെഷീനുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനാ സ്‌ക്വാഡുകൾക്ക് നൽകി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പിഴ പണമായി വാങ്ങുന്നതിന് പകരം ഡിജിറ്റൽ സംവിധാനത്തിലൂടെ ഈടാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ പിഴ തത്സമയം അടയ്ക്കാം. ഓൺലൈനിൽ പണം സ്വീകരിക്കാൻ കഴിയുന്ന മെഷീനുകൾ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനാ സ്‌ക്വാഡുകൾക്ക് നൽകി. രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 600 പോയന്റ് ഓഫ് സെയിൽസ് മെഷീനുകൾ വിതരണം ചെയ്യും.
അതേസമയം, കുറ്റകൃത്യങ്ങൾ കോടതിയെ അറിയിക്കുന്ന ചെക്ക് റിപ്പോർട്ടുകളും ഓൺലൈനാക്കിയിട്ടുണ്ട്. ഇ-ചെലാൻ എന്ന സോഫ്റ്റ് വെയറാണ് ഇതിനുപയോഗിക്കുന്നത്. വാഹന രജിസ്‌ട്രേഷനും ഡ്രൈവിംഗ് ലൈസൻസ് വിതരണത്തിനുമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള വാഹൻ സാരഥി സോഫ്റ്റ് വെയറുമായി ചേർന്നാണ് ഇ- ചെലാൻ പ്രവർത്തിക്കുന്നത്. കുറ്റകൃത്യങ്ങൾ കണ്ടെത്തുമ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് സ്മാർട്ട് ഫോൺ, പിഒഎസ് എന്നിവ ഉപയോഗിച്ച് റിപ്പോർട്ട് തയാറാക്കാം. കൈയിൽ പണമില്ലാത്തവർക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പിഴ അടയ്ക്കാം. അതിന് തയാറായില്ലെങ്കിൽ ചെക്ക് റിപ്പോർട്ട് വാഹൻ- സാരഥി വെബ്‌സൈറ്റിലേക്ക് അപ് ലോഡ് ചെയ്യും. ഓൺലൈനിൽ പിഴ അടയ്ക്കാതെ തുടർ സേവനങ്ങൾ ലഭിക്കില്ല.
Story highlight: Fines for traffic violations are no longer via the digital system
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here