Advertisement

മംഗളൂരുവിൽ നിന്നെത്തിയ വിദ്യാർത്ഥിക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കിയില്ല; വഴിയിൽ കാത്ത് നിന്നത് മണിക്കൂറുകളോളം

June 13, 2020
2 minutes Read

മംഗളൂരുവിൽ നിന്നും മുൻകൂർ അനുവാദം വാങ്ങിയെത്തിയ വിദ്യാർത്ഥിക്ക് ക്വാറന്റീൻ സൗകര്യമൊരുക്കുന്നതിൽ വീഴ്ച. എറണാകുളം ഉദയംപേരൂർ പഞ്ചായത്ത് അധികൃധരാണ് മംഗളൂരുവിൽ നിന്നെത്തിയ യുവാവിന് ക്വാറന്റീൻ ക്രമീകരിക്കാതെ അവഗണിച്ചത്. സംഭവം വിവാദമായതിനെത്തുടർന്ന് ജില്ലാഭരണകൂടം ഇടപെട്ട് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ഒരുക്കി.

വീട്ടിൽ സൗകര്യമില്ലാത്തതിനാൽ ക്വാറന്റീനായി പഞ്ചായത്ത് അധികൃതരുടെ അനുമതി വാങ്ങിയ യുവാവിനാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. മംഗളുരുവിൽ നിന്ന് രാവിലെ പത്തരയ്ക്കാണ് ഉദയംപേരൂർ സ്വദേശിയായ വിദ്യാർത്ഥി റെയിൽവേ സ്റ്റേഷനിലെത്തിയത്. ക്വാറന്റീൻ സൗകര്യം ഒരുക്കാത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫീസിലും എത്തി കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ, സഹായം മാത്രം ലഭിച്ചില്ല.

വീട്ടിൽ സൗകര്യമില്ലാതിരുന്നതിനാൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വൈകിട്ട് വരെ ഓട്ടോറിക്ഷയിൽ കാത്തിരുന്നു. പെയ്ഡ് ക്വാറന്റീൻ പ്രയോജനപ്പെടുത്താനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് പഞ്ചായത്തിനെ മുൻ കൂറായി അറിയിച്ചിരുന്നു. മണിക്കൂറുകളോളം വിദ്യാർത്ഥിക്ക് പെരുവഴിയിൽ നിൽക്കേണ്ടി വന്നു. സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെട്ടു. തൃപ്പൂണിത്തുറ ആയുർവേദ കോളജിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ ഇടത് സംഘടനകൾ ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

Story highlifght: Quarantine facility for student from Mangalore It had been waiting for hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top