ഹരിഹർ നഗറിലെ ആ ‘ചിരിക്കാഴ്ചയിൽ’ ഒളിഞ്ഞിരുന്നത് ലൈംഗിക അതിക്രമമാണ് !

മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമാ സീരീസായിരുന്നു ഹരിഹർ നഗർ. ആദ്യ ഭാഗവും പിന്നീട് വന്ന ഭാഗങ്ങളും നാം നെഞ്ചേറ്റി. സീരീസിലെ ആദ്യ ഭാഗമായ ‘ഇൻ ഹരിഹർ നഗറിലെ’ ഏകാന്ത ചന്ദ്രികേ എന്ന ഗാനഭാഗം എത്ര പേർ കൃത്യമായി ശ്രദ്ധിച്ചിരുന്നു എന്നറിയില്ല. പലരും ചിരിച്ചുവിട്ട ആ ഗാനഭാഗത്തിൽ ഒളിഞ്ഞിരുന്നത് ലൈംഗിക അതിക്രമമായിരുന്നുവെന്നാണ് യാഥാർത്ഥ്യം. ട്രങ്കോൾ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
1990 ൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗറിലെ അതേ രംഗം 2018 ൽ അമൽ നീരദ് സംവിധാനം ചെയ്ത വരത്തനിലെത്തിയപ്പോൾ നമുക്ക് അത് അലോസരപ്പെടുത്തുന്ന കാഴ്ചയായി. ഈ രണ്ട് രംഗങ്ങളും കോർത്തിണക്കിയാണ് വീഡിയോയിലെ അണിയറപ്രവർത്തകർ ഇൻ ഹരിഹർ നഗറിലെ സ്ത്രീ വിരുദ്ധതയും, ലൈംഗികാതിക്രമവും തുറന്നുകാട്ടിയത്.
മലയാള സിനിമയിൽ സ്ത്രീ വിരുദ്ധതയും, ലൈംഗിക അതിക്രമങ്ങളും വെറും തമാശ കാഴ്ച മാത്രമാകുന്നത് ഇതാദ്യമല്ല. പല ചിത്രങ്ങളിലും അത്തരം കാര്യങ്ങൾ തമാശയിൽ ഒതക്കി നിസാരവത്കരിക്കുന്നത് കാണാം. പലപ്പോഴും സ്ത്രീ വിരുദ്ധത തമാശയിൽ പൊതിഞ്ഞും, ലൈംഗി അതിക്രമങ്ങളെ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതുകൊണ്ടും സമൂഹത്തിന് മുന്നിൽ ഇപ്പോഴും അതെല്ലാം ‘നിസാരമാണ്’. ഇത്തരം മനോഭാവങ്ങൾ മാറേണ്ടിയിരിക്കുന്നു എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ വീഡിയോ.
Story Highlights- video reveals in harihar nagar sexual harassment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here