Advertisement

കോന്നി മണ്ഡലത്തില്‍ 10.52 കോടിയുടെ ഗ്രാമീണ റോഡ് വികസന പ്രവര്‍ത്തികള്‍ ഓഗസ്റ്റ് 15 ന് അകം പൂര്‍ത്തിയാക്കും

June 13, 2020
1 minute Read

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി എംഎല്‍എ നിര്‍ദേശിച്ച 53 പ്രവര്‍ത്തികള്‍ക്കായി 8.82 കോടി രൂപയ്ക്ക് അനുമതി ലഭിച്ചിരുന്നു. എന്‍സിഎഫ്ആര്‍ പദ്ധതി പ്രകാരം മണ്ഡലത്തിലെ 40 ഗ്രാമീണ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ 1.70 കോടിക്കും അനുമതി ലഭിച്ചിരുന്നു. ഈ വര്‍ക്കുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും, നിര്‍മാണം ഓഗസ്റ്റ് 15 ന് അകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായും കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. റോഡ് നിര്‍മാണത്തിനു തയാറാക്കിയ പദ്ധതികളുടെ പുരോഗതി എംഎല്‍എ ഓഫീസില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

അരുവാപ്പുലം, കോന്നി, ചിറ്റാർ, ഏനാദിമംഗലം, കലഞ്ഞൂര്‍ , മൈലപ്ര, മലയാലപ്പുഴ, പ്രമാടം, തണ്ണിത്തോട് , വള്ളിക്കോട്, സീതത്തോട് പഞ്ചായത്തുകളിലെ റോഡുകളാണ് പുനരുദ്ധരിക്കുന്നത്. യോഗത്തില്‍ എംഎല്‍എയെ കൂടാതെ ബിഡിഒമാര്‍, എല്‍എസ്ജിഡി അസിസ്റ്റന്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്‍ഡ് എന്‍ജിനിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: Work on rural roads in Konni constituency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top