അടിയന്തിര കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ ഫയർ ഫോഴ്‌സ് ജീവനക്കാരെ അണുവിമുക്ത പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തണം; ജീവനക്കാരുടെ കത്ത്

അടിയന്തിര സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ ഫയർ ഫോഴ്‌സ് ജീവനക്കാരെ അണുവിമുക്ത പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തണം എന്ന് ജീവനക്കാർ. പ്രവർത്തനം ഉപകരണങ്ങൾ നശിച്ചു പോകുന്നതിനും ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുവെന്നാണ് വിശദീകരണം. വിഷയം സംസ്ഥാന റീജിയണൽ ഓഫീസർമാർ സംസ്ഥാന ഫയർഫോർസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വെള്ളവും ഫോമും മാത്രം ഉപോയോഗിച്ചിരുന്ന പമ്പിൽ അണുവിമുക്ത പ്രക്രിയക്കായി സോഡിയം ഹൈപ്പോ ക്ലോറൈഡ് ഉപയോഗിക്കുന്നത് ഉപകരണങ്ങളുടെ നശിക്കുന്നതിന് കാരണമാകുന്നു. ഭൂരിഭാഗം പമ്പുകളും ഉപയോഗ ശൂന്യമായി. വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഓരോന്നിനും ഒരു ലക്ഷം രൂപയോളം വേണമെന്നിരിക്കെ ഇത് സർക്കാരിന് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നത്. കനത്ത മഴക്കാലം വരാനിരിക്കുന്ന സാഹചര്യത്തിൽ ജോലി ഭാരം കൂടുതലാണെന്നും ജീവനക്കാർ പരാതി പെടുന്നു.
അണുവിമുക്ത പ്രവർത്തനങ്ങളിൽ മിസ്റ്റ് ബ്രോവർ പോലുള്ള ഉപകരണങ്ങളും, കരാർ ജീവനക്കാരെയും പ്രയോജനെപെടുത്താമെന്ന് ജീവനക്കാർ സംസ്ഥാന ഫയർഫോർസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് നടപ്പാക്കുന്നില്ലെന്നും അപേക്ഷയിൽ പറയുന്നു.
അതേസമയം, മലപ്പുറത്ത് പെരിന്തൽമണ്ണയിൽ ഫയർ ഫോഴ്‌സ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
Story highlight:Ensure that fireforce who perform emergency operations are kept away from sterile work; Letter from employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here