Advertisement

മലപ്പുറത്ത് ചാലിയാർപ്പുഴയിൽ ഒരാൾ മുങ്ങി മരിച്ചു

June 14, 2020
1 minute Read
one dead body found drowned people kannur

മലപ്പുറം മമ്പാട് ചാലിയാർപ്പുഴയിൽ ഒരാൾ മുങ്ങി മരിച്ചു. നേപ്പാൾ സ്വദേശിയായ കമാൽ ബഹദൂർ മുക്ത് ആണ് മരിച്ചത്. സമീപത്തെ ഫാമിലെ ജീവനക്കാരനായിരുന്നു ഇയാൾ.

ചലിയാറിൽ ഓടായിക്കൽ റെഗുലർ കം ബ്രഡ്ജിന്റെ മുകൾ ഭാഗത്തെ താണകടവിലാണ് സംഭവം. ആളെ കാണാതായതിനെ തുടർന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ നടത്തിയ തിരിച്ചലിലാണ് അപകടം അറിഞ്ഞത്. മീൻ പിടിക്കാൻ പോയപ്പോൾ അപകടത്തിൽ പെട്ടതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Story highlight: One death in Chaliyarpuzha, Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top