പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്: കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിക്ക് കത്തയച്ചു

കൊവിഡ് 19 സാഹചര്യത്തില്‍ പെട്രോള്‍ ഡീസല്‍ വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ സംസ്ഥാന സര്‍ക്കാറിനുള്ള പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് കത്തയച്ചു. തുടര്‍ച്ചയായി വിലവര്‍ധനവ് ഗതാഗത മേഖലയേയും പൊതുജനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്താകമാനം ക്രൂഡോയിലിന് ഇതുവരെ ഇല്ലാത്ത രീതിയില്‍ വിലകുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മുന്‍പില്ലാത്ത രീതിയില്‍ വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത് വിരോധാഭാസമാണെന്ന് മന്ത്രി അറിയിച്ചു. ഓയില്‍ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ അതോടൊപ്പം തന്നെ ഡീസലിനും പെട്രോളിനും മേലുള്ള എക്സൈസ് തീരുവ വലിയ തോതില്‍ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി അമ്പരപ്പ് ഉണ്ടാക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ക്രൂഡോയിലിന്റെ വില കുറഞ്ഞതിനനുസരിച്ചു ഇന്ധനവില കുറയ്ക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വര്‍ധിപ്പിച്ച എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
Story Highlights:Petrol and diesel price hike: writes to minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here