കാട്ടാക്കടയിൽ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ യുവതിയേയും യുവാവിനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒരു വീട്ടിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്ന കുഞ്ഞുമോൾ, രഞ്ജു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓരൂട്ടമ്പലത്ത് ഓട്ടോ ഓടിക്കുന്ന ഇരുവരും സുഹൃത്തുക്കളാണ്.
read also: സുശാന്ത് അവസാനമായി പങ്കുവച്ചത് അമ്മയുടെ ഓർമകൾ
ഇന്ന് വൈകിട്ടോടെയാണ് കുഞ്ഞുമോളെയും രഞ്ജുവിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കഴിഞ്ഞ കുറച്ചുനാളായി കാട്ടാക്കടയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. വീട്ടുടമയോട് വീട് ഒഴിയുന്ന കാര്യം ഇവർ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇന്ന് വീട്ടുടമ എത്തി പരിശോധിച്ചപ്പോൾ വാതിൽ അടച്ച നിലയിലായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അടുക്കള ഭാഗത്ത് തൂങ്ങി മരിച്ച നിലയിൽ ഇരുവരേയും കണ്ടെത്തിയത്. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്തു. ഇരുവരും വിവാഹിതരാണ്.
story highlights- hanged to death, kattakkada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here