Advertisement

കോട്ടയത്ത് പത്ത് പേർക്ക് കൂടി കൊവിഡ്; ആകെ ചികിത്സയിലുള്ളത് 56 പേർ

June 15, 2020
1 minute Read
special committee probes on health worker covid

കോട്ടയം ജില്ലയില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. വിദേശത്തുനിന്നെത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ മാതാപിതാക്കളാണ് മറ്റു രണ്ടുപേര്‍. സമ്പര്‍ക്കം മുഖേനയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.

പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ 56 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 30 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.

read also: പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരു വയസ് പ്രായമുള്ള കുഞ്ഞും

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവർ

1.മുംബൈയില്‍ നിന്ന് ജൂണ്‍ എട്ടിന് ട്രെയിനില്‍ എത്തിയ പാമ്പാടി സ്വദേശി(40). പാമ്പാടിയിലെ കൊവിഡ് കെയര്‍ സെന്‍ററില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായത്.

2. മുംബൈയില്‍ നിന്ന് ജൂണ്‍ നാലിന് ട്രെയിനില്‍ എത്തി കങ്ങഴയിലെ ക്വാറന്റീൻ കേന്ദ്രത്തില്‍ താമസിച്ചിരുന്ന പായിപ്പാട് നാലുകോടി സ്വദേശി(48). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

3. അബുദാബിയില്‍നിന്നും ജൂണ്‍ നാലിന് എത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

4. ജൂണ്‍ ഏഴിന് തൂത്തുക്കുടിയില്‍ നിന്ന് കാറില്‍ എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശിനി(23). ഗര്‍ഭിണിയായ ഇവര്‍ക്ക് പനിയും ചുമയും ബാധിച്ചതിനെത്തുടര്‍ന്ന് സാമ്പിള്‍ ശേഖരിക്കുകയായിരുന്നു.

5. സൗദി അറേബ്യയില്‍ നിന്ന് ജൂണ്‍ എട്ടിന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ ആര്‍പ്പൂക്കര സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധന നടത്തിയത്.

6. അബുദാബിയില്‍നിന്നും ജൂണ്‍ ആറിന് എത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാലം സ്വദേശി(55). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

7. മസ്കറ്റിൽ നിന്ന് ജൂണ്‍ അഞ്ചിന് എത്തി തെള്ളകത്തെ ക്വാറന്റീൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ ശാന്തിപുരം സ്വദേശി(45). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

8. ദുബായില്‍ നിന്ന് ജൂൺ നാലിന് എത്തി തെള്ളകത്തെ ക്വാറന്റീൻ കേന്ദ്രത്തില്‍ താമസിച്ചിരുന്ന ചങ്ങനാശേരി സ്വദേശി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

9. കോരുത്തോട് സ്വദേശി(61). ജൂണ്‍ രണ്ടിന് കുവൈറ്റില്‍നിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ പിതാവ്. പനി ബാധിച്ചതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്.

10. കോരുത്തോട് സ്വദേശിനി(55). ജൂണ്‍ രണ്ടിന് കുവൈറ്റില്‍നിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ മാതാവ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top