Advertisement

ഭീമ കൊരെഗാവ് കലാപം; സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവലഖ പ്രതിയായ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

June 15, 2020
2 minutes Read

ഭീമ കൊരെഗാവ് കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവലഖ പ്രതിയായ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. നവലഖ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേ ഡല്‍ഹി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി പരിശോധിക്കും.

കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഗൗതം നവലഖയുടെ മറുപടി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തേടിയിരുന്നു. കൊവിഡ് രൂക്ഷമായി നില്‍ക്കുന്ന സമയത്ത് തിഹാര്‍ ജയിലില്‍ നിന്നും മുംബൈയിലെ ജയിലിലേക്ക് ധൃതിപിടിച്ചു നവലഖയെ മാറ്റിയതിനെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.\

 

 

Story Highlights: Bheema Koregaon Mutiny; Supreme Court will consider the Gautam Navlakha case today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top