താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം; എഎംഎംഎയുടെ തീരുനമാനം വൈകുന്നതിൽ അതൃപ്തിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തില്‍ താരസംഘടന എഎംഎംഎയുടെ തീരുമാനം വൈകുന്നതില്‍ അതൃപ്തിയുണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക പ്രതിഫല വിഷയത്തില്‍ അനുകൂല നിലപാട് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ എഎംഎംഎയുടെ ചര്‍ച്ച വൈകുകയാണെന്നും തീരുമാനം വൈകാതെ പ്രതീക്ഷിക്കുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രതിഫല വിഷയത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷമെ തീരുമാനമെടുക്കാനാവൂ എന്നാണ് താര സംഘടനയുടെ പക്ഷം. ചെന്നൈയിലുള്ള മോഹൻലാല്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ തിരിച്ചെത്തേണ്ടതുണ്ട്. പ്രധാനപ്പെട്ട വിഷയമായതിനാല്‍ ഓണ്‍ലൈൻ യോഗം ചേരാനാകില്ലെന്നും അമ്മ നേതൃത്വം വ്യക്തമാക്കുന്നു.
story highlights- producers association, AMMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here