Advertisement

പാകിസ്താനില്‍ രണ്ട് ഇന്ത്യന്‍ നയന്ത്ര ഉദ്യോഗസ്ഥരെ കാണാനില്ല

June 15, 2020
1 minute Read
Two Indian diplomats missing in Pakistan

ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാവിലെ മുതല്‍ രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ രണ്ട് പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ചാരവൃത്തി കേസില്‍ നാടുകടത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായത്.  പാകിസ്താന്‍ ഹൈക്കമ്മീഷനിലെ അബിദ് ഹുസൈന്‍, മുഹമ്മദ് താഹിര്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരെയാണ് ചാരവൃത്തി കേസില്‍ നാടുകടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് നേല്‍ നിരീക്ഷണം ശക്തമാക്കിയതില്‍ പാകിസ്താനെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

 

Story Highlights: Two Indian diplomats missing in Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top