മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി; പ്രമുഖ നേതാവ് ദിനേഷ് ഗിർവാൽ ഉൾപ്പെടെ 300 പ്രവർത്തകർ ബിജെപിയിൽ

മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പ്രമുഖ നേതാവ് ഉൾപ്പെടെ 300 പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ദിനേഷ് ഗിര്‍വാൽ ഉൾപ്പെടെ 300 പ്രവർത്തകരാണ് ബിജെപി പാളയത്തിൽ എത്തിയത്.
മുന്‍ എം.എല്‍.എ രാജ്‌വര്‍ധന്‍ സിംഗ് ദത്തിയോണിനെ പിന്തുണയോടെയാണ് പ്രവർത്തകരുടെ ബിജെപി ചേക്കേറ്റം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മയുടെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രവർത്തകർ അംഗത്വം സ്വീകരിച്ചത്.
മധ്യപ്രദേശിൽ 24 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രവർത്തരുടെ കൂടുമാറ്റമെന്നതും ശ്രദ്ധേയമാണ്. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചതോടെയാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
story highlights- madhyapradesh, congress, bjp, dinesh girwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here