Advertisement

ബാങ്കിന്റെ ഗ്ലാസ് ഡോർ തകർന്ന് വീട്ടമ്മ മരിച്ച സംഭവം; പരാതിയുമായി ബന്ധുക്കൾ

June 16, 2020
2 minutes Read

പെരുമ്പാവൂരിൽ ബാങ്കിന്റെ ഗ്ലാസ് ഡോർ തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. ഗ്ലാസ് ഡോറിലെ ചില്ലിനു ഗുണനിലവാരം കുറഞ്ഞത് അപകടത്തിന് കാരണമായി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു.

പെരുമ്പാവൂരിൽ ഇന്നലെ ഉച്ചക്കാണ് നാടിനെ നടുക്കിയ ദാരുണ മരണം സംഭവിച്ചത്. പെരുമ്പാവൂരിലെ എഎം റോഡിലെ ബാങ്ക് ഓഫ് ബറോഡയിലെത്തിയ ബീന വാഹനത്തിന്റെ താക്കോൽ എടുക്കാൻ തിരികെ ഓടുന്നതിനിടയിലാണ് ഗ്ലാസ് ഡോറിൽ ഇടിച്ചു അപകടം സംഭവിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ വാതിലിന്റെ ചില്ല് കഷ്ണങ്ങൾ യുവതിയുടെ ആന്തരിക അവയവങ്ങളിലേക്ക് തുളച്ചു കയറിയാണ് മരണം സംഭവിച്ചത് . ബാങ്കിന്റെ ഗ്ലാസ് ഡോറിന് ഗുണനിലവാരം കുറഞ്ഞതാണ് അപകടത്തിന് കാരണമെന്നും യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും ബന്ധുക്കൾ പരാതി നൽകി.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. എറണാകുളം ജില്ലാ റൂറൽ പൊലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആണ് ഉത്തരവ്. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നാളെ രാവിലെ മൃതദേഹം സംസ്‌കരിക്കും.

Story highlight: Housewife dies in bank glass collapse, Relative to the complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top