നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ‘റോക്കറ്ററി’യിൽ ഷാരുഖ് ഖാനും സൂര്യയും

മുൻ എഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്ററിയിൽ ബോളിവുഡ് താരം ഷാരുഖ് ഖാനും, തമിഴ് താരം സൂര്യയും വേഷമിടുന്നു. നമ്പി നാരായണനായി വേഷമിടുന്നത് ആർ മാധവൻ ആണ്. ആർ മാധവനും പ്രജേഷ് സെന്നും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വർഗീസ് മൂലനാണ്.
റോക്കറ്ററിയിൽ ഷാരുഖ് ഖാൻ, സൂര്യ എന്നിവർ ചേരുന്നത് സിനിമാ മേഖലയിൽ പുതിയ ഉണർവുണ്ടാക്കിയിരിക്കുകയാണ്. ഈ ചിത്രം കൂടാതെ അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിലും ഷാരൂഖ് വേഷമിടുന്നുണ്ട്. കൊവിഡ്- ലോക്ക്ഡൗണിന് ശേഷം ചിത്രത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
ഒരേസമയം, ഹിന്ദിയിലും തമിഴിലും, ഇംഗ്ലിഷിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി പതിപ്പിൽ ഷാരുഖ് ഖാൻ കൈകാര്യം ചെയ്യുന്ന വേഷം ഏറെ പ്രാധാന്യമുള്ളതാണെന്നാണ് റിപ്പോർട്ട്. ഹിന്ദിയിലെ ഷാരുഖിന്റെ വേഷം തമിഴ് പതിപ്പിൽ കൈകാര്യം ചെയ്യുന്നത് സൂര്യ ആണ്.
ഭക്ഷ്യോത്പന്ന നിർമാണ വിതരണ രംഗത്ത് സജീവമായ വർഗീസ് മൂലൻ, വിജയ് മൂലൻ, സരിതാ മാധവൻഎന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ട്രൈ കളർ ഫിലിംസ്, വർഗീസ് മൂലൻ പിക്‌ചേഴ്‌സ്, വിജയ് മൂലൻ ടാക്കീസ് എന്നീ പ്രോഡക്ഷൻ ഹൗസുകൾ പ്രൊജക്ടിന്റെ ഭാഗമാകും.
നമ്പി നാരായണിന്റെ 27 മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടത്തിലൂടെയാണ് ‘റോക്കറ്ററി’ കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളിലായാണ് മാധവൻ എത്തുന്നത്.
Story Highlights- srk, surya, rocketry, madhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here