വനിത ശിശുവികസന ജില്ലാ ഓഫീസുകള്‍ ഹൈടെക്ക് സംവിധാനത്തിലേക്ക്

സംസ്ഥാനത്തെ എല്ലാ ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളും ഹൈടെക് സംവിധാനത്തിലേക്ക്. ഇതിന്റെ ഭാഗമായി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വനിത ശിശുവികസന വകുപ്പ് 38.35 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.
14 ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നിലവിലെ ഇ-ഓഫീസ് സംവിധാനം ആരംഭിക്കുന്നതിനുമാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. നിലവിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ജില്ലാ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സര്‍ക്കാരിന്റെ സിപിആര്‍സിഎസ് പോര്‍ട്ടലില്‍ നിന്നും വാങ്ങുന്നതിനാണ് തുകയനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Women and Child Development District Offices to High Tech System
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here