മന്ത്രി എംഎം മണി ആശുപത്രി വിട്ടു

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ മന്ത്രി എംഎം മണി ആശുപത്രി വിട്ടു.
ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്.
വെള്ളിയാഴ്ച ഇഎൻടി വിഭാഗത്തിൽ പരിശോധനയ്ക്കെത്തിയ മന്ത്രിക്ക് തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടതോടെയാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഇന്നലെ സ്കാനിംഗ് നടത്തി രക്തസ്രാവമില്ലെന്ന് വ്യക്തമായി. ആരോഗ്യനിലയിൽ പുരോഗതിയും കണ്ടു. തുടർന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
read also: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന് കൊവിഡ്
2019 ജൂലൈ മാസത്തിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത്തവണ വീണ്ടും തലച്ചോറിന്റെ മറുവശത്ത് രക്തസ്രാവം കണ്ടെത്തുകയായിരുന്നു.
story highlights- m m mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here