Advertisement

കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്

June 18, 2020
2 minutes Read
covid care centre kerala

ഇന്ന് കൊല്ലം ജില്ലയില്‍ 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ തമിഴ് നാട്ടില്‍ നിന്നുമാണ് എത്തിയത്. മലപ്പുറം ജില്ലയില്‍ നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും ജില്ലയില്‍ രോഗം ബാധിച്ചിട്ടുണ്ട്. 14 പേര് ആണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. തേവലക്കര സ്വദേശിയായ 67 വയസുള്ള പുരുഷന്‍, ജൂണ്‍ 13 ന് ചെന്നൈയില്‍ നിന്നും കാറില്‍ കൊല്ലത്തെത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2. മൈനാഗപള്ളി സ്വദേശിയായ 23 വയസുള്ള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലെത്തി. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തെത്തുകയും ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

3. മണ്‍ട്രോത്തുരുത്ത് സ്വദേശിയായ 44 വയസുള്ള പുരുഷന്‍. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലെത്തി, അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധന നടത്തി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

4. നെടുമ്പന സ്വദേശിനിയായ ഒരു വയസുള്ള പെണ്‍കുട്ടി. ജൂണ്‍ ഒന്നി ന് അബുദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി. ആദ്യ ഏഴ് ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

5. പെരിനാട് സ്വദേശിയായ 27 വയസുള്ള യുവാവ്. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും IX 405 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലെത്തി അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

6. മയ്യനാട് സ്വദേശിനിയായ 25 വയസുള്ള യുവതി. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തു വരുന്നു. 14 -06-2020 ല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 16 -06 -2020 ല്‍ നടത്തിയ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് സമ്പര്‍ക്കം മൂലമുണ്ടായ രോഗ ബാധയാണ്.

7. നെടുമ്പന സ്വദേശിനിയായ 29 വയസുള്ള യുവതി. ജൂണ്‍ ഒന്നിന് അബൂദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി. ആദ്യ ഏഴ് ദിവസം സ്ഥാപന നിരീക്ഷണത്തിലും. തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

8. നെടുമ്പന സ്വദേശിയായ 32 വയസുള്ള പുരുഷന്‍. ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി. ആദ്യ ഏഴ് ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

9. മൈനാഗപള്ളി സ്വദേശിയായ 30 വയസുള്ള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

10. പട്ടാഴി വടക്കേക്കര സ്വദേശിയായ 22 വയസുള്ള യുവാവ്. ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്നും QR7487 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനാല്‍ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

11. കൊല്ലം കോര്‍പറേഷന്‍ എസ്എന്‍ കോളജ് ജംഗ്ഷന്‍ സ്വദേശിയായ 23 വയസുള്ള യുവാവ്. മെയ് 27 ന് മലപ്പുറത്ത് നിന്നും മറ്റൊരാളുടെ കൂടെ ഇരുചക്ര വാഹനത്തില്‍ കൊല്ലത്തെത്തി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനാല്‍ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

12. പനയം സ്വദേശിയായ 68 വയസുള്ള പുരുഷന്‍. ജൂണ്‍ 14 ന് ദുബായിയില്‍ നിന്നും IX 1540 നമ്പര്‍ വിമാനത്തില്‍ തിരുവനന്തപുരത്തും തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

13. നിലമേല്‍ സ്വദേശിയായ 57 വയസുള്ള പുരുഷന്‍. ജൂണ്‍ 12 ന് അബുദാബിയില്‍ നിന്നും റിയാദ്തിരുവനന്തപുരം IX 1936 നമ്പര്‍ വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും എയര്‍ പോര്‍ട്ട് ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Story Highlights: covid confirmed 13 persons in Kollam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top