അഭിഭാഷകവൃത്തിയില്‍ നിന്ന് സിനിമാ ലോകത്തേക്ക്

അഭിഭാഷകവൃത്തിയില്‍ നിന്നാണ് സിനിമാ ലോകത്തേക്ക് സച്ചി എന്ന കെ.ആര്‍. സച്ചിദാനന്ദന്‍ എത്തുന്നത്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച സച്ചി എട്ടുവര്‍ഷം ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. എഴുതിയ തിരക്കഥകളില്‍ ഭൂരിഭാഗവും ഹിറ്റുകളാക്കിയ സച്ചി സംവിധാനത്തിലേക്ക് എത്തിയപ്പോള്‍ അവിടെയും ഹിറ്റുകളുടെ പ്രിയതോഴാനായി.
കോളജ് പഠനകാലത്ത് സച്ചി കോളജ് ഫിലിം സൊസൈറ്റിയിലും നാടകത്തിലും സജീവമായിരുന്നു, നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തു. നടനായും നാടക വേദികളില്‍ തിളങ്ങിയിട്ടുണ്ട്. സിഎയ്ക്ക് പഠിക്കുന്നതിനിടെയാണ് നിയമവും പഠിച്ചത്. പിന്നീട് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. അക്കാലത്താണ് സേതുവുമായി അടുപ്പമുണ്ടായതും ഒരുമിച്ച് സിനിമ ചെയ്യാന്‍ പദ്ധതിയിടുന്നതും.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രാത്രി 10 മണിയോടെയായിരുന്നു തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ സച്ചിയുടെ അന്ത്യം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് അതീ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോറിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു.
സച്ചിക്ക് ബ്രെയിന്‍ ഹൈപ്പോക്‌സിയ എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തലച്ചോറിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത സമയത്താണ് ബ്രെയിന്‍ ഹൈപ്പോക്‌സിയ ഉണ്ടാവുന്നത്. ഹൃദയ സ്തംഭനം ബ്രെയിന്‍ഞ്ചുറി, സ്‌ട്രോക്ക്, കാര്‍ബണ്‍ മോണോക്‌സൈഡ് വിഷം എന്നിവയാണ് ബ്രെയിന്‍ ഹൈപ്പോക്‌സിയയുടെ മറ്റ് കാരണങ്ങള്‍.
Story Highlights: Sachy -From advocacy to the cinema world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here