Advertisement

മലപ്പുറം ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കൂടി കൊവിഡ്

June 19, 2020
1 minute Read
covid

മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ മൂന്ന് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ല. നിലവിവ്ല്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹൈദരാബാദില്‍ നിന്ന് ജൂണ്‍ നാലിന് സ്വകാര്യ ബസില്‍ വീട്ടിലെത്തിയ നിലമ്പൂര്‍ നല്ലന്താണി സ്വദേശി 31 വയസുകാരന്‍, ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ ജൂണ്‍ രണ്ടിന് നാട്ടിലെത്തിയ പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് സ്വദേശിനിയായ ഒമ്പത് വയസുകാരി, ചെന്നൈയില്‍ നിന്ന് മെയ് 29 ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി വീട്ടിലെത്തിയ തൃപ്രങ്ങോട് സ്വദേശി 47 വയസുകാരന്‍ എന്നിവരാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.

ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി വീട്ടിലെത്തിയ പെരുമണ്ണ കോഴിച്ചെന സ്വദേശി 33 വയസുകാരന്‍, റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി മെയ് 31 ന് വീട്ടില്‍ തിരിച്ചെത്തിയ എടക്കര പാലേമാട് സ്വദേശി 44 വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 11 ന് വീട്ടിലെത്തിയ മൂന്നിയൂര്‍ വെളിമുക്ക് ആലിങ്ങല്‍ സ്വദേശി 34 വയസുകാരന്‍, ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ഒമ്പതിന് വീട്ടിലെത്തിയ കാളികാവ് സ്വദേശിനി ഗര്‍ഭിണിയായ 26 വയസുകാരി, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 10 ന് വീട്ടില്‍ തിരിച്ചെത്തിയ എടയൂര്‍ കരേക്കാട് സ്വദേശി 48 വയസുകാരന്‍, ജിദ്ദയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ 10 ന് വീട്ടില്‍ തിരിച്ചെത്തിയ ചുങ്കത്തറ സ്വദേശി 54 വയസുകാരന്‍, ദുബായില്‍ നിന്ന് ജൂണ്‍ 15 ന് കരിപ്പൂരിലെത്തിയ തിരൂര്‍ പയ്യനങ്ങാടി സ്വദേശി 63 വയസുകാരന്‍, റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ആറിന് വീട്ടിലെത്തിയ എടവണ്ണ ഒതായി സ്വദേശിനി 21 വയസുകാരി, അബുദബിയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ മൂന്നിന് വീട്ടില്‍ തിരിച്ചെത്തിയ ആലങ്കോട് ഒതളൂര്‍ കീഴ്ക്കര സ്വദേശി 42 വയസുകാരന്‍, റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ആറിന് വീട്ടില്‍ തിരിച്ചെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി 62 വയസുകാരന്‍, അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ മൂന്നിന് വീട്ടില്‍ തിരിച്ചെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി 41 വയസുകാരന്‍, ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 13 ന് ഒരുമിച്ചെത്തിയ വഴിക്കടവ് തോരക്കുന്ന് സ്വദേശി 75 വയസുകാരന്‍, ഭാര്യ 67 വയസുകാരി, മകള്‍ 25 വയസുകാരി, പേരമകള്‍ ആറുവയസുകാരി എന്നിവരുമാണ് ഇന്ന് ദില്യില്‍ രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

 

 

Story Highlights: covid19, coronavirus, malapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top